തിരുവമ്പാടി :
കേരളത്തിലെ ആദ്യ സ്‌പോർട്‌സ് സഹകരണ സംഘമായ മാസ് ഡി കോസിന്റെ നേതൃത്വത്തിലുള്ള സ്‌പോർട്‌സ് ഗാലറി തിരുവമ്പാടി ഫെഡറൽ ബാങ്കിന് മുകളിൽ പ്രവർത്തനമാരംഭിച്ചു.


സഹകരണ സ്ഥാപനമായതിനാൽ സ്‌പോർട്‌സ് ഉപകരണങ്ങൾ സാധരണയിലും വിലക്കുറവിൽ ലഭ്യമാവും എന്നതാണ് സ്‌പോർട്‌സ് ഗാലറിയുടെ പ്രത്യേകത.

ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ചു.



കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് തോമസ്,പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി.എ. മൊയ്തീൻ,തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ് മാത്യൂ,തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് ബാബു പൈക്കാട്ടിൽ,മാസ്ഡികോസ് സെക്രട്ടറി പി.ടി.അഗസ്റ്റിൻ,വി.കെ.വിനോദ്,മുക്കം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, ബിബിഎം സ്‌പോർട്‌സ് CEO ഫസൽ,ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.ആദ്യ വിൽപന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, തിരുവമ്പാടി സി.ഡി.എസ്. ചെയർപേഴ്‌സൺ പ്രീതി രാജീവിന് കൈമാറി നിർവ്വഹിച്ചു.


 മുക്കം യങ്ങ് ടൈഗേഴ്സ് ജൂഡോ അക്കാഡമി സിഇഒ ആയ ഫഹദിൽ നിന്നും  മാസ് ഡി കോസ് ഷെയർ സ്വീകരിച്ചു.

Post a Comment

Previous Post Next Post