ഓമശ്ശേരി: ഗ്രാമപഞ്ചായത്ത് പരിധിയിലെ 9 സ്കൂളുകളിലും 5 അങ്കണവാടികളിലുമായി പഠിക്കുന്ന ഡയപ്പറുകൾ ഉപയോഗിക്കുന്ന മുഴുവൻ ഭിന്നശേഷി വിദ്യാർത്ഥികൾക്കും കൊടുവള്ളി ബി.ആർ.സി.യുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഭരണസമിതിയുടെ സഹകരണത്തോടെ  ഡയപ്പറുകൾ വിതരണം ചെയ്തു.

ഒരു ലക്ഷത്തി മുപ്പത്തി മുവ്വായിരം രൂപ ചെലവഴിച്ച്‌ ഒരു വർഷത്തേക്കുള്ള ഡയപ്പറുകളാണ്‌ ഭിന്നശേഷി കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തത്‌.പഞ്ചായത്ത്‌ പരിധിയിലെ ഉദാരമതികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പദ്ധതിക്കാവശ്യമായ മുഴുവൻ ഫണ്ടും ശേഖരിച്ചാണ്‌ ബി.ആർ.സി.യിലെ സ്പെഷ്യൽ എജ്യുക്കേറ്റർമാർ 'ഡയപ്പർ ബാങ്ക്‌' ദൗത്യം പൂർത്തീകരിച്ച്‌ അനുകരണീയ മാതൃക തീർത്തത്‌.

ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി മുഖ്യപ്രഭാഷണം നടത്തി.ബി.ആർ.സി.ട്രൈനർ കെ.ഷൈജ പ്രാർത്ഥനാ ഗീതം ചൊല്ലി.

വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,കൊടുവള്ളി എ.ഇ.ഒ.അബ്ദുൽ ഖാദർ,വി.എം.മെഹറലി(ബി.പി.സി.കൊടുവള്ളി),പി.വി.സ്വാദിഖ്‌,ഐ.സി.ഡി.എസ്‌.സൂപ്പർ വൈസർ ഉദയ.കെ.ജോയ്‌,വി.ഷാഹിന ടീച്ചർ,സത്താർ പുറായിൽ,കെ.വി.ഷമീർ മാസ്റ്റർ ഈസ്റ്റ്‌ മലയമ്മ,പി.ഷമീം അലി,ബി.ആർ.സി.ട്രൈനർ അബ്ദുൽ അഷ്‌റഫ്‌,സി.ആർ.സി.കോ-ഓർഡിനേറ്റർ കെ.നൗഷാദ്‌,എ.കെ.മജീദ്‌,ടി.പി.റോഷ്ന,ടി.കെ.റഷീദ,ഇ.ഖദീജ,വി.ജീന എന്നിവർ പ്രസംഗിച്ചു.ബി.ആർ.സി.ട്രൈനർ പി.വി.മുഹമ്മദ് റാഫി സ്വാഗതവും കെ.കെ.റുബീന ടീച്ചർ നന്ദിയും പറഞ്ഞു.

ഫോട്ടോ:ഓമശ്ശേരിയിൽ ഭിന്നശേഷി കുട്ടികൾക്കുള്ള ഡയപ്പർ ബാങ്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post