പൂനൂർ :
നിരോധിത പുകയിലഉൽപന്നങ്ങളുടെ വിൽപന വ്യാപകമാകുമ്പോഴും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് വ്യാപക പരാതി.
പൂനൂരിലും പരിസര പ്രദേശങ്ങളിലും പാക്കറ്റ് പുകയില ഉൽപന്നങ്ങൾ വൻതോതിലാണ് വിറ്റഴിയുന്നത്. കേളോത്തും പുനൂർ 19ഉം കേന്ദ്രീകരിച്ചാണ് കൂടുതൽ വിൽപന.
വിദ്യാർഥികളടക്കം നിരവധി പേരാണ് നിരോധിത പുകയിലക്കായി ഇവിടെയെത്തുന്നത്.
ലഹരിയുടെ ആദ്യപടിയായി ഇവ ഉപയോഗിക്കുന്ന കുട്ടികൾ പിന്നീട് കടുത്തലഹരിയലേക്ക്
തിരിയുന്നതാണ് പതിവ്.
എക്സൈസും , പൊലീസും നിരോധിത പുകയില ഉൽപന്ന വിൽപന തടയാൻ നടപടിയെടുക്കുന്നില്ലെന്ന
ആരോപണം ശക്തമാണ്.
അഞ്ചുവർഷമായി ഇവിടത്തെ വിൽപനക്കാരനെ 1500 പാക്കറ്റ് സഹിതം എക്സൈസ് പിടികൂടിയെങ്കിലും പെട്ടെന്നുതന്നെ ജാമ്യത്തിൽ
പൂറത്തിറങ്ങി.
ഫോൺ വഴി 'ഓർഡർ' ചെ യ്യുന്നവർക്ക് കൈമാറുന്നതാണ് പതിവ്.
ചില കടകൾക്ക് സമീപത്തും കെട്ടിടങ്ങളുടെ ഇടയിലുമാണ് പാക്കറ്റുകൾ വിൽപനക്കായി സ്റ്റോക്ക് ചെയ്യുന്നത്.
കർണാടകയിൽ നിന്നാണ് പൂകയില ഉൽപന്നങ്ങൾ എത്തിക്കു ന്നതെന്നും, നേരത്തേ ഉൾപ്രദേ ശങ്ങൾ കേന്ദ്രീകരിച്ച് രഹസ്യമായാണ് ഇടപാട് നടന്നിരുന്നതെങ്കിൽ
ഇപ്പോൾ സംസ്ഥാനപാത യോരത്തെ കടകളുടെ പിന്നാമ്പൂറങ്ങളിലും പൂനൂർ അങ്ങാടി
കേന്ദ്രീകരിച്ചും വിൽപന നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഇതരസംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇത്തരം ഉൽപന്നങ്ങൾ അഞ്ചിരട്ടി വരെ വി ല ഈടാക്കിയാലും വാങ്ങാൻ ആ ളുണ്ടെന്നതാണ് പലരേയും ഈ രംഗത്തേക്ക് ആഘർഷിക്കുന്നത്. കർശന നടപടികൾ ഉണ്ടാവാത്ത തിനാൽ വിൽപന തകൃതിയായി തുടരുന്ന അവസ്ഥയാണ്.
പൂനൂരിൽ മയക്കുമരുന്നു
വിപണനവും ഉപയോഗവും വർധിച്ചു വരുന്നതിൽ ഐ.എൻ.ടി.യു. സി പൂനൂർ യൂനിറ്റ് ആശങ്കരേഖ പ്പെടുത്തി.
സാമൂഹിക വിരുദ്ധർ കേന്ദ്രമാ ക്കി പ്രവർത്തിക്കുന്ന അങ്ങാടിയു ടെപിന്നാമ്പുറങ്ങളിൽ യൂനിഫോം ധരിച്ച വിദ്യാർഥികളുടെ സാന്നിധ്യം കൂടിവരുന്നത് ആശങ്കവർ ധിപ്പിക്കുന്നതായും യോഗം വിലയിരുത്തി.
Post a Comment