ഓമശ്ശേരി:
ഓമശ്ശേരി ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ലോക ക്ഷയരോഗ ദിനത്തിൽ ബോധവൽക്കരണ റാലി നടത്തി.താഴെ ഓമശ്ശേരിയിൽ നിന്നും തുടങ്ങി ഓമശ്ശേരി ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു.
ജന പ്രതിനിധികൾ,ആരോഗ്യ വിഭാഗം ജീവനക്കാർ,ആശാ പ്രവർത്തകർ,ഓമശ്ശേരി ഐ.ഡബ്ലിയു.ടി.കാമ്പസ് വിദ്യാർത്ഥികൾ തുടങ്ങിയവർ റാലിയിൽ അണി നിരന്നു.
പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,പി.അബ്ദുൽ നാസർ,ഒ.പി.സുഹറ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,സൈനുൽ ആബിദ് കണിയാമ്പറ്റ(ഐ.ഡബ്ലിയു.ടി.കാമ്പസ്)സംസാരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കിഷോർ കുമാർ നന്ദിയും പറഞ്ഞു
കേരളത്തിൽ 2025 ജനുവരി ഒന്നു മുതൽ മാർച്ച് 24 വരെ മാത്രം 2434 പുതിയ ക്ഷയരോഗികളെ ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.ജനങ്ങളിൽ ക്ഷയരോഗ പരിശോധന പ്രോത്സാഹിപ്പിക്കുക,നിലവിലെ രോഗികൾക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് റാലി കൊണ്ട് ലക്ഷ്യമാക്കിയത്.
ഫോട്ടോ:ഓമശ്ശേരിയിൽ ലോക ക്ഷയരോഗ ദിനത്തിൽ നടത്തിയ ബോധവൽക്കരണ റാലി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.
Post a Comment