താമരശ്ശേരി :
ശ്രേയസ് കോഴിക്കോട് മേഖല കാക്കവയൽ വന പർവ്വത്തിൽ വന ദിനാചരണം സംഘടിപ്പിച്ചു.
മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം അധ്യക്ഷൻ വഹിച്ച മീറ്റിങ്ങിൽ ഫോറസ്റ്റ് ഓഫീസർ നിധിൻ കെ സ് ഉദ്ഘാടനം ചെയ്തു.
ഫോറസ്റ്റ് ഓഫീസർ മാരായ അനഘ . നീതു എസ് തങ്കച്ചൻ എന്നിവർ ആശംസ അർപ്പിച്ചു .മേഖലാ കോഡിനേറ്റർ ലിസി റെജി സ്വാഗതം ആശംസിച്ചു.
കാലാവസ്ഥ വ്യ ദ്യാനത്തെ കുറിച്ചും ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ക്ലാസ് എടുത്തു.
കോഴിക്കോട് മേഖലയുടെ വിവിധ യൂണിറ്റുകളിൽ നിന്നായി ഭാരവാഹികളെ സംഘടിപ്പിച്ചുകൊണ്ട് "വനത്തെ അറിയാൻ വനത്തിലൂടൊരു യാത്ര"" കാലാവസ്ഥ വ്യ ദ്യാനത്തിൽ ഉണ്ടാകുന്ന മാറ്റം മനുഷ്യജീവിതത്തെ എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് മേഖല ഡയറക്ടർ തന്റെ അധ്യക്ഷപ്രസo ഗത്തിലൂടെ വ്യക്തമാക്കി.
മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ ഇടയത്ത് കോഴിക്കോട് മേഖല അംഗങ്ങളെ സന്ദർശിച്ചു .സി ഡിഒ ജോസ് കുറൂർ വനദിന പ്രതിജ്ഞ ചൊല്ലി .സി ഡി ഓ ഗ്രേസി കുട്ടി വർഗീസ് നന്ദി അർപ്പിച്ചു .
സ്റ്റാഫ് അംഗങ്ങളും കമ്മറ്റി അംഗങ്ങളും പ്രസ്തുത പരിപാടിക്ക് നേതൃത്വം വഹിച്ചു.
Post a Comment