കണ്ണോത്ത്:
കോടഞ്ചേരി പഞ്ചായത്തിലെ വേഞ്ചേരിയില്‍ 2009 ല്‍ പഞ്ചായത്ത് ആസ്ഥി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ള പേഴും തറമ്മല്‍ - ഉറിവയല്പടി മണ് റോഡിന്റെ സമീപത്തെ സ്ഥലമുടമ പഞ്ചായത്ത് റോഡ് കയ്യേറി നിരവധിയാളുകളുടെ വഴി തടസ്സപ്പെടുത്തിയിട്ടും കൃത്യമായ നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിയിലും പ്രസ്തുത വിഷയത്തില്‍ ഏകപക്ഷീയമായ സമീപനം സ്വീകരിക്കുന്ന കോടഞ്ചേരി പോലീസിന്റെ നടപടിയിലും സിപിഐ (എം) കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.
പഞ്ചായത്ത് അധികൃതര്‍ അടിയന്തിരമായി പഞ്ചായത്തിന്റെ ആസ്തി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും, പോലീസ് പ്രസ്തുത വിഷയത്തില്‍ നീതിയുക്തമായി ഇടപെടണമെന്നും സിപിഐ (എം) ആവശ്യപ്പെട്ടു.
സി.പി. ഐ എം കണ്ണോത്ത് ലോക്കൽ സെക്രട്ടറി കെ.എം.ജോസഫ് മാസ്റ്ററുടെ നേതൃത്വത്തിൽ ഷെജിൻ.എം.എസ്,
സുബ്രഹ്മണ്യൻ.എം.സി, റജി.ടി.എസ്, റാഷിദ് ഗസ്സാലി, സാലിം മുഹമ്മദ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Post a Comment