ഫുട് പാത്തുകളിലുള്ള പാർക്കിംഗ് പൊതുജന ശല്യവും നിയമവിരുദ്ധവുമാണ്. ഫുട് പാത്തിലുള്ള അനധികൃത പാർക്കിംഗ് മൂലം സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമാണ്. കൂടാതെ ഫുട് പാത്തുകളുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് സ്ലാബുകൾക്ക് പാർക്കിംഗ് മൂലമുണ്ടാകുന്ന നാശം പൊതു ഖജനാവിന്റെ ചിലവ് വർദ്ധിക്കുകയും ചെയ്യുന്നു.
അനധികൃത പാർക്കിങ്ങിൽപ്പെട്ട വാഹനത്തിന്റെ നമ്പർ സഹിതമുള്ള. ഫോട്ടോ കേരള പോലീസിന്റെ റോഡ് സേഫ്റ്റി മാനേജ്മെന്റ് ന്റെ +91 97470 01099 എന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ചു കൊടുത്താൽ 100% നടപടി ഉണ്ടാകും. പരാതിയിൽ തീയതി, സമയം സ്ഥലം, പരാതിക്കാരന്റെ ഫോൺ നമ്പറും പേരും വ്യക്തമാക്കേണ്ടതാണ്. 100% confidential ആയിരിക്കും. അതായത് പരാതിക്കാരന്റെ പേര് എങ്ങും വെളിപ്പെടുത്തില്ല എന്നർത്ഥം.
1. കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 227 പ്രകാരം, ഇത്തരത്തിലുള്ള പാർക്കിങ്ങിനെതിരെ പഞ്ചായത്തിന് നടപടി എടുക്കാവുന്നതാണ്.
2. മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 138 പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്ക് നടപടിയുമായി മുന്നോട്ടു പോകാവുന്നതാണ്.
3. മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 117 പ്രകാരം നാഷണൽ ഹൈവേ അതോറിറ്റിക്കും ഇത്തരത്തിലുള്ള പാർക്കിങ്ങിനെതിരെ നടപടി എടുക്കാവുന്നതാണ്.
🟡പഞ്ചായത്ത് നടപടി എടുത്തില്ലെങ്കിൽ എങ്ങനെ പ്രതികരിക്കാം?
പഞ്ചായത്തിനു രേഖാമൂലം പരാതി കൊടുക്കുക. 15 ദിവസത്തിനുള്ളിൽ നടപടി ഒന്നും എടുത്തില്ലെങ്കിൽ വിവരാവകാശ നിയമപ്രകാരം, പരാതിയിൽ എടുത്ത നടപടിയെക്കുറിച്ച് അന്വേഷിക്കുക. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ, വിഷയം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാനെ (സെക്ഷൻ 271F) രേഖാമൂലം അറിയിക്കുക.
പരാതി നൽകിയിട്ടും മോട്ടോർ വെഹിക്കിൾസ് ഉദ്യോഗസ്ഥന്മാർ ആവശ്യമായ നടപടി എടുത്തില്ലെങ്കിൽ വിഷയം ഗതാഗത കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തുക.
തയ്യാറാക്കിയത്
Adv K. B Mohanan
Post a Comment