ഓമശ്ശേരി :
ദേശീയ ഇൻസ്പയർ അംഗീകാരങ്ങൾ ഉൾപ്പെടെ സംസ്ഥാന ജില്ല ഉപജില്ലാ അംഗീകാരങ്ങൾ നേടിയ വിദ്യാർഥി പ്രതിഭകളെ ആദരിക്കുന്ന പ്രതിഭാസംഗമം വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ സംഘടിപ്പിച്ചു.

പ്രതിഭാസംഗമത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി ജമീല നിർവഹിച്ചു.

സ്കൂൾ മാനേജർ ഫാ.സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടി എ പ്രസിഡൻ്റ് അബ്ദുൾസത്താർ എം പി ടി എ പ്രസിഡൻ്റ് ഭാവന വിനോദ് അധ്യാപകരായ സിന്ധു സഖറിയ  ഷബ്ന എം എ ,എബി തോമസ്, ബിജില സി കെ, വിമൽ വിനോയി വിദ്യാർഥി പ്രതിനിധികളായ ഹനഫാത്തിമ അബീറ മറിയം എന്നിവർ പ്രസംഗിച്ചു.

ഈ അധ്യയന വർഷം ഉപജില്ല കലാകായിക പ്രവൃത്തി പരിചയ മേളകളിലും സംസ്കൃതോത്സവത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പുകൾ നേടിയ വിദ്യാലയമാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ.

മുക്കം നഗരസഭാതല കായികമേളയിൽ തുടർച്ചയായ മൂന്നാം തവണയും ഓവറോൾ ഒന്നാം സ്ഥാനവും വിദ്യാലയം നേടിയെടുത്തു. രണ്ട് വിദ്യാർഥികൾക്ക് ദേശീയ ഇൻസ്പയർ അംഗീകാരങ്ങളും 6 വിദ്യാർഥികൾക്ക് ഉറുദു സ്കോളർഷിപ്പുകളും 9 വിദ്യാർഥികൾക്ക്  സംസ്കൃതം സ്കോളർഷിപ്പുകളും ഈ വർഷം വേനപ്പാറ യു പി സ്കൂളിന് ലഭിച്ച മറ്റ് അംഗീകാരങ്ങളാണ്.

Post a Comment

Previous Post Next Post