താമരശ്ശേരി :
ലഹരി മാഫിയക്കാരെ ഇനിയും തുടർച്ചയായി നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും ഇത്തരക്കാരെ സംഘടിതമായി ഒറ്റപ്പെടുത്തുമെന്നും   മഹല്ല് കോഡിനേഷൻ സമിതി അഭിപ്രായപ്പെട്ടു.

ഒന്നാംഘട്ടം നടത്തിയ കുടുംബ യോഗങ്ങളും ലഹരി വിരുദ്ധ ബോധ വൽക്കരണ ക്യാമ്പയിനുകളും  യുവാക്കൾക്കിടയിൽ സ്വാധീനം ചെലുത്തി തുടങ്ങിയിട്ടുണ്ട്,  
അമ്പായത്തോട്ടിലെ ഇരു മഹല്ലുകളും ചേർന്ന് സംഘടിപ്പിച്ച  ലഹരിരുദ്ധ നൈറ്റ് മാർചിൽ വലിയ തോതിലുള്ള യുവജന പങ്കാളിത്തം ശ്രദ്ധേയമായി, തീപന്തവുമായി നടത്തിയ പ്രകടനം ജനങ്ങൾക്ക് ലഹരിയോടുള്ള അമർഷത്തെ സൂചിപ്പിക്കുന്നതായി മാറി.

 കെ സി ബഷീർ അധ്യക്ഷത വഹിച്ച പ്രതിഷേധം അബ്ദുൽ ഹകീം ബാഖവി  ഉദ്ഘാടനം ചെയ്തു , എ ടി ഹാരിസ്, കെ ആർ ബിജു, ജബ്ബാർ മാളിയേക്കൽ, എ ടി ആലി, അൻഷാദ് മലയിൽ, തുടങ്ങിയവർ സംസാരിച്ചു, വി പി മുഹമ്മദലി , അയ്യൂബ് കാറ്റാടി, എം കെ മജീദ്,  എ ടി മുഹമ്മദ്, എ ടി ദാവൂദ്, റഫീഖ് എ ടി , ശരീഫ് പാറമ്മൽ,   ജംസിൽ എ ടി , ജലീഷ്, ഷഫീഖ് മാനു ,  സി നാസർ , തുടങ്ങിയവർ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post