നോളജ് സിറ്റിയിലെ ഗ്രാന്‍ഡ് ഇഫ്താറിന് 25,000 പേരെത്തും

നോളജ് സിറ്റി : 
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരുടെ ഗ്രാന്‍ഡ് ഇഫ്താര്‍ നാളെ (തിങ്കളാഴ്ച). 

മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനത്തിനോടനുബന്ധിച്ചാണ് ഗ്രാന്‍ഡ് ഇഫ്താര്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുമെത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ വലിയ ഒരുക്കങ്ങളാണ് നോളജ് സിറ്റിയില്‍ നടക്കുന്നത്. 
രാവിലെ 10 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെ നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ പതിനായിരങ്ങള്‍ സംബന്ധിക്കും. ജാമിഉല്‍ ഫുതൂഹ് അങ്കണത്തിലും പരിസരത്തുമായി ഒരുമിച്ചിരുന്ന് നോമ്പ് തുറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ് സംഘാടകര്‍. ഇത് രാജ്യത്തെ തന്നെ ഏറ്റവും വലിയ നോമ്പ് തുറകളിലൊന്നായി മാറുമെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖഭാഷണം നടത്തും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, ജലീല്‍ സഖാഫി കടലുണ്ടി,  ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, മുഹിയദ്ദീന്‍ ബുഖാരി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട് സംസാരിക്കും.
സയ്യിദ് ഐദറൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്‌സനി കല്ലറക്കല്‍, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, സയ്യിദ് ശാഫി ബാഅലവി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. 
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി, സയ്യിദ് സുഹൈല്‍ അസ്സഖാഫി മടക്കര, ഹസന്‍ മുസ്്‌ലിയാര്‍ വയനാട്, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, അബ്ദുല്‍ ഹമീദ് മുസ്്‌ലിയാര്‍ മാണി, വി പി എം ഫൈസി വില്യാപ്പള്ളി, ഒ കെ അബ്ദുര്‍റശീദ് മുസ്്‌ലിയാര്‍ ഒതുക്കുങ്ങല്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സംബന്ധിക്കും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും.

Post a Comment

Previous Post Next Post