തിരുവമ്പാടി : പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ 10-ാം ക്ലാസ് വിദ്യാർഥി പൊന്നാങ്കയം ഇരുമ്പുഴിയിൽ ഷിബുവിൻ്റെ മകൻ അജയ് ഷിബു (15) ഇന്ന് ഉച്ചക്ക് സ്കൂളിനു സമീപം ഉള്ള ഇരുവഞ്ഞി പുഴയിലെ കുമ്പിടാൻ കയത്തിൽ മുങ്ങി മരിച്ചു.
പരീക്ഷക്ക് ഒരുക്കമായി ഉള്ള സ്കൂളിലെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ സുഹൃത്തുക്കളുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ആണ് അപകടം.
പുഴയിലെ കയത്തിൽ മുങ്ങി പോയ അജയ് യെ ബഹളം കേട്ട് എത്തിയ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മാതാവ് : സുവർണ, സഹോദരി :അനഘ.
Post a Comment