കോടഞ്ചേരി: 
കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം, ലിന്റോ ജോസഫ് എം എൽ എയുടെ നിയോജക മണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 1കോടി 99 ലക്ഷം രൂപ ഉപയോഗിച്ച് കോടഞ്ചേരി പഞ്ചായത്തിലെ 7-ാം വാർഡ് മുണ്ടൂരിൽ നിർമ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം  തിരുവമ്പാടി എംഎൽഎ  ലിൻ്റോ ജോസഫ് നിർവ്വഹിച്ചു.
 
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്അലക്സ് തോമസ് ചെമ്പകശേരി അധ്യക്ഷത വഹിച്ച  ചടങ്ങിൽ എക്സിക്യൂട്ടീവ് എൻജിനീയർ അജിത്ത് സി എസ് സ്വാഗതം ആശംസിക്കുകയും. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിനി എൻ വി റിപ്പോർട്ട് വായിക്കുകയും ചെയ്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി,
ഏഴാം വാർഡ് മെമ്പർ ലീലാമ്മ കണ്ടത്തിൽ,വനിതാ ബാങ്ക് പ്രസിഡണ്ട് പുഷ്പാസുരേന്ദ്രൻ, പി ജെ ജോൺസൺ, ജെയിംസ് കിഴക്കുംകര, ജോസഫ് വണ്ടമാക്കൽ എന്നിവർ ആശംസകൾ നേരുകയും, അസിസ്റ്റന്റ് എൻജിനീയർ പൊതുമരാമത്ത് വകുപ്പ് ബൈജു എൻ നന്ദി പറയുകയും ചെയ്തു. അതോടൊപ്പം തന്നെ കൂരോട്ടുപാറ കണ്ടപ്പൻ ചാൽ  പ്രദേശത്ത് വന്യമൃഗ ശല്യം നേരിടുന്നതിന് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കണമെന്ന് കൂരോട്ടുപാറ നിവാസികളുടെ ജനകീയ ഒപ്പ് ശേഖരണ നിവേദനം. 
ജോൺസൺ കണിയാംകുഴി എംഎൽഎയ്ക്ക് നൽകുകയും. തെരുവ് വിളക്കുകളുടെ പോരായ്മ ജില്ലാ പഞ്ചായത്ത് മെമ്പറോടും, പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി യോടും ബോധ്യപ്പെടുത്തുകയും ചെയ്തു. ഉടനടി പരിഹാരം കാണാം എന്ന് അവർ വാക്കാൽ ഉറപ്പ് തന്നു. പ്രവർത്തി ഉദ്ഘാടനത്തിന് ശേഷം മധുര പലഹാര വിതരണത്തോടുകൂടി യോഗം അവസാനിച്ചു.


Post a Comment

Previous Post Next Post