ഓമശ്ശേരി :
പ്രാദേശിക പി ടി എ യോഗങ്ങൾക്കും ക്ലാസ്തല പഠനോത്സവങ്ങൾക്കും ശേഷം വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.
വിദ്യാലയത്തിൻ്റെ ആസൂത്രണ മികവുകളും അക്കാദമിക മികവുകളും ഭൗതിക സാഹചര്യങ്ങളിലെ മികവുകളുമൊക്കെ സ്കൂൾ പഠനോത്സവത്തിൻ്റെ പ്രധാന മികവുകളായി മാറി.
വിദ്യാലയത്തിലുണ്ടായ ഗുണപരമായ മാറ്റങ്ങളും അക്കാദമിക പുരോഗതികളും ഉൾപ്പെടുന്ന ഡോക്യുമെൻ്റേഷൻ ആൽബവും വീഡിയോയും പ്രദർശിപ്പിച്ചു. പഠനോത്സവത്തിൻ്റെ ഭാഗമായി പഠന മികവുകളുടെ അവതരണവും പ്രതിഭാ സംഗമവും ചിത്രരചനാ ക്യാമ്പും സംഗീത നൃത്താവിഷ്കാരങ്ങൾ സ്കിറ്റുകൾ എന്നിവയും കുട്ടികൾ തയ്യാറാക്കിയ വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.
പഠനോത്സവത്തിൻ്റെ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ രജിത രമേശ് നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു. പി ടി എ .പ്രസിഡൻ്റ് അബ്ദുൽ സത്താർ എം പി ടി എ പ്രസിഡൻ്റ് ഭാവന വിനോദ് സ്റ്റാഫ് സെക്രട്ടറി ബിജില സി കെ, എസ് ആർ ജി കൺവീനർമാരായ സിന്ധു സഖറിയ നിമ്മി കുര്യൻ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹനീഫ സ്കൂൾ ലീഡർ റിയോൺ പ്രവീൺ എന്നിവർ പ്രസംഗിച്ചു.
Post a Comment