കട്ടിപ്പാറ : കാട്ടിൽ നിന്നും നാട്ടിൽ എറങ്ങി പൊതുജനങ്ങളുടെ ജീവനും സ്വന്തിനും ഭീഷണിയായി മാറി കൊണ്ടിരിക്കുന്നവന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന് പ്രഖ്യാപിച്ച ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും ഭരണസമിതി അംഗങ്ങൾക്കും അഭിവാദ്യം അർപ്പിച്ച് കട്ടിപ്പാറ അങ്ങാടിയിൽ ഐക്യദാർഡ്യം നടത്തി.
മലയോര മേഖലയായ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങൻ മലയണ്ണാൻ, ഇവയുടെ ശല്യം കാരണം കർഷകർ ദുരിതത്തിലാണ്.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലോൺ എടുത്ത് കൃഷി ചെയ്യുന്ന കർഷകർ വാങ്ങിയ തുക മടക്കി നൽകാൻ സാധിക്കാതെ കഷ്ടപ്പെടുകയാണ് കർഷകർ
ഇടവിള കൃഷികളായ വാഴ, ചേന , ചേമ്പ്, കപ്പ.പച്ചക്കറി കൃഷി മുതലായവ കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നു.
അത് കൊണ്ട് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും കാട്ടിൽ നിന്ന് നാട്ടിൽ ഇറങ്ങുന്ന വന്യജീവികളെ വെടി വെച്ച് കൊല്ലുമെന്ന് പ്രഖ്യപിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു,
കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർന്മാൻ കെ.വി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സംയുക്ത കർഷക കൂട്ടായ്മ കൺവിനർ രാജു തുരുത്തി പള്ളി ഐക്യദാർഡ്യം ഉദ്ഘാടനം ചെയ്തു .
കട്ടിപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി. എൻ. കെ. ലോഹിദാസൻ, കട്ടിപ്പാറ റബ്ബർ ഉദ്പ്പാദക സംഘം പ്രസിഡണ്ട് സെബാസ്റ്റ്യൻ ഏറത്ത് , കട്ടിപ്പാറ എ.കെ. സി. സി. പ്രസിഡണ്ട് ജോഷി മണിമല, ബാബു ചെട്ടി പറമ്പിൽ സ്വാഗതവും റെജിമണി മല നന്ദിയും പറഞ്ഞു.
Post a Comment