
തിരുവമ്പാടി : തിരുവമ്പാടി - കൂടരഞ്ഞി റോഡിൽ കക്കുണ്ട് തോടിന്റെ സംരക്ഷണ ഭിത്തി ഉടൻ പുനർനിർമിക്കുമെന്ന് സ്ഥലം സന്ദർശിച്ച ലിന്റോ ജോസഫ് എം എൽ എ അറിയിച്ചു.
കക്കുണ്ട് തോടിന്റെ സംരക്ഷണ ഭിത്തിയുമായി ബന്ധപ്പെട്ട നാട്ടുകാരുടെ പരാതി പരിശോധിച്ച ശേഷമാണ് എംഎൽഎ അറിയിച്ചത്.
ഡി പി ആർ പ്രകാരമുള്ള പ്രവൃത്തികൾ
ഉടൻ നടത്താനും ഇളകിനിൽക്കുന്ന സംരക്ഷണഭിത്തി പൊളിച്ച് പുതുതായി പണിയാനും
പി ഡബ്ല്യു ഡി അധികൃതർക്കും കരാറുകാരനും നിർദേശം നൽകി.
ഇടിഞ്ഞ കലുങ്ക് ഏതാനും മാസം മുൻപ് പുനർനിർമിച്ചെങ്കിലും ഫണ്ടിന്റെ അഭാവത്താൽ തോടിന്റെ ഭിത്തി പുനർ നിർമാണത്തിന് കാലതാമസം നേരിടുകയാണ്.
തിരുവമ്പാടി മുതൽ ചവലപ്പാറ വരെ 2.5 കിലോമീറ്റർ റോഡ് നവീകരിക്കാൻ
മൂന്ന് കോടി 30 ലക്ഷം രൂപയാണ് അനുവദിച്ചത്.
റോഡ് നവീകരണത്തിനു മുൻപ് ഡിപിആർ തയ്യാറാക്കി എസ്റ്റിമേറ്റ് ഉണ്ടാക്കി പ്രവൃത്തി ടെൻഡർ ചെയ്താ ണ് റോഡ് നവീകരിക്കാ റുള്ളത്.
എന്നാൽ, ഇവിടെ ഫണ്ടിന്റെ കാര്യം പരിശോധിച്ച
ശേഷം സംരക്ഷണഭിത്തിയുടെ കാര്യം പരിഗണിക്കാമെന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടേത്.
കക്കുണ്ട് കലുങ്കിനോടുചേർ ന്ന് തോടിൻ്റെ 200 മീറ്ററിലധികം ദൂരത്തിൽ സംരക്ഷണഭിത്തി ഇളകിനിൽക്കുകയാണ്. ഈഭാഗം മുഴുവൻ പുനർനിർമി ക്കേണ്ടതുണ്ട്.
നാട്ടുകാരുടെ സാന്നിത്യത്തിൽ
ലിന്റോ ജോസഫ് എം എൽ എയും പ്രതിനിധികളായ
പഞ്ചായത്ത് വാർഡ് സെക്രട്ടറി മുഹമ്മദാലി, ജമീഷ് ഇളത്തുരുത്തി,
അബ്ദുറഹിമാൻ, നിസാമുദ്ധീൻ പി ജെ, സനൂബ്, സഫീഖ്, ബാബു, പ്രേമരാജൻ, സലാം പി ജെ, സമീർ പി. എ എന്നിവർ സ്ഥലം സന്ദർശന വേളയിൽ എംഎൽഎയുടെ കൂടെയുണ്ടായിരുന്നു.
Post a Comment