കട്ടിപ്പാറ : 
കന്നൂട്ടിപ്പാറ ഐ യു എം എൽപി സ്കൂളിൽ ഈ അധ്യയന വർഷത്തെ പഠനോത്സവം :പകിട്ട് 2k25 മികച്ച പഠന പ്രവർത്തനങ്ങളുടെ ആവിഷ്ക്കരണഭംഗി കൊണ്ടും വ്യത്യസ്തമായ ദൃശ്യാവിഷ്ക്കാര ചാരുത കൊണ്ടും ശ്രദ്ധേയമായി.
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. 

എന്നും ഉത്സവാന്തരീക്ഷത്തിൽ മുന്നേറുന്ന   ഐ യു എം എൽ പി സ്കൂളിൻ്റെ പഠനോത്സവം വ്യതിരിക്തമായ അനുഭവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 കായിക മേഖലയിലെ വമ്പൻ നേട്ടത്തിനൊപ്പം കലാ- ശാസ്ത്ര- അക്കാദമിക മേഖലകളിലും ചുരുങ്ങിയ കാലം കൊണ്ട് കന്നൂട്ടിപ്പാറ സ്കൂൾ നടത്തിയ വൻകുതിപ്പ് അനുകരണീയമായ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എച്ച് എം നെയും സഹപ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.

 പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി.

 എച്ച് എം അബുലൈസ് തേഞ്ഞിപ്പലം മുഖ്യപ്രഭാഷണം നടത്തി. ഗ്രേയ്സ് എജ്യുക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി അബ്ദുളള മലയിൽ, എം പി ടി എ പ്രസിഡണ്ട് സജ്ന നിസാർ,  സി ആർ സി കോർഡിനേറ്റർ റാലിസ രാജു, കെ.പി. ജസീന , കെ.സി ശിഹാബ് ആശംസകളർപ്പിച്ചു. ദിൻഷ ദിനേശ്, ആര്യാമുരളി ഗാനാലാപനം നടത്തി. ടി. ഷബീജ് നന്ദി പറഞ്ഞു.
   തസ്ലീന പി.പി,ഫൈസ് ഹമദാനി, രോഹിത് ധാർവാർ, റൂബി എം.എ,അനുശ്രീ പി പി, ഷാഹിന കെ കെ, കെ.പി. മുഹമ്മദലി മുതലായവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post