ഓമശ്ശേരി:
അമ്പലക്കണ്ടി എട്ടാം വാർഡിലെ കാടാംകുനി-തുവ്വക്കുഴി-തടത്തുമ്മൽ റോഡ് കോൺക്രീറ്റിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് 22.41ലക്ഷം രൂപ അനുവദിച്ചു.
വാർഡ് മെമ്പർ യൂനുസ് അമ്പലക്കണ്ടിയുടെ ശ്രമഫലമായി ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്‌മുക്കാണ് ഫണ്ട് അനുവദിച്ചത്.ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് 338 മീറ്റർ നീളത്തിൽ മൂന്ന് മീറ്റർ വീതിയിൽ മൺ റോഡ് കോൺക്രീറ്റ് നടത്തുന്ന പ്രവൃത്തിക്ക് കഴിഞ്ഞ ദിവസം തുടക്കമായി.
ജി.എസ്.ടി.ഉൾപ്പടെ 22.41 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക.ഭൂരിഭാഗവും പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർ താമസിക്കുന്ന തുവ്വക്കുഴി നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമപ്രദേശമാണ്.ഇവിടെ ദുർഘടമായ ഇടവഴികൾ മാത്രമായിരുന്നു സഞ്ചരിക്കാനുണ്ടായിരുന്നത്.ഇവിടേക്ക് വാഹന ഗതാഗതം അപ്രാപ്യമായിരുന്നു.ഇരുചക്ര വാഹനം പോലും ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല.ഇതു മൂലം പ്രദേശവാസികൾ പറഞ്ഞറിയിക്കാനാവാത്ത ദുരിതമാണനുഭവിച്ചിരുന്നത്.പൊതു പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രദേശത്തുകാർ ഇടവഴി റോഡാക്കി ഓമശ്ശേരി ഗ്രാമപഞ്ചായത്തിനെ ഏൽപ്പിക്കുകയായിരുന്നു.പഞ്ചായത്ത് പ്രസ്തുത റോഡ് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയതോടെയാണ് വികസനത്തിന് വഴി തെളിഞ്ഞത്.
സാധാരണയിൽ നിന്ന് വ്യത്യസ്തമായി 338 മീറ്റർ ദൈർഘ്യമുള്ള റോഡ് പൂർണ്ണമായും ഒരു പദ്ധതിയിലുൾപ്പെടുത്തി ദിവസങ്ങൾ കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കുന്നതിൽ ആഹ്ലാദത്തിമിർപ്പിലാണ് ഗ്രാമവാസികൾ.സൗകര്യങ്ങളോട് കൂടിയ കോൺക്രീറ്റ് റോഡ് യാഥാർത്ഥ്യമാവുന്നതോടെ പ്രദേശവാസികളുടെ ചിരകാലാഭിലാഷമാണ് സാക്ഷാൽക്കരിക്കപ്പെടുന്നത്.പ്രവൃത്തി ഉൽഘാടനം പ്രദേശവാസികളുടെ നിറസാന്നിദ്ധ്യത്തിൽ വാർഡ് മെമ്പറും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി നിർവ്വഹിച്ചു.പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ടി.പി.രാജേഷിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്.
ഫോട്ടോ:കോൺക്രീറ്റ് പുരോഗമിക്കുന്ന അമ്പലക്കണ്ടി എട്ടാം വാർഡിലെ കാടാം കുനി-തുവ്വക്കുഴി-തടത്തുമ്മൽ റോഡ്.
Post a Comment