കട്ടിപ്പാറ :
വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനായി ഗവൺമെന്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെയും ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 2024-25 വർഷത്തെ ഇൻസ്പയർ അവാർഡിന് നസ്രത്ത് യു. പി. സ്കൂളിലെ ധീരജ് കൃഷ്ണ അർഹനായി.
സയൻസിലും ടെക്നോളജിയിലുമുള്ള കുട്ടികളുടെ ആശയങ്ങൾക്ക് സ്കൂൾ തലത്തിൽ തന്നെ പ്രോത്സാഹനം ലഭിക്കുവാൻ ഇത്തരം പദ്ധതികൾ സഹായകമാകുന്നു.
Post a Comment