തിരുവമ്പാടി : തിരുവമ്പാടി നിയോജകമണ്ഡലത്തിലെ 2 റോഡുകൾക്കായി 5.2 കോടി രൂപ ഭരണാനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു.

പുതുപ്പാടി പഞ്ചായത്തിലെ അടിവാരം-മുപ്പതേക്ര - നാലാം വളവ് റോഡ് നവീകരണത്തിന് 4 കോടി രൂപയും കൂടരഞ്ഞി പഞ്ചായത്തിലെ വഴിക്കടവ്-പെരുമ്പൂള-നായാടംപൊയിൽ റോഡിന് 1.2 കോടി രൂപയുമാണ് അനുവദിച്ചത്.

പൊതുമരാമത്ത് വകുപ്പ്  R.P പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.സാങ്കേതികാനുമതി ലഭിച്ചതിന് ശേഷം ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു.


Post a Comment

Previous Post Next Post