അരീക്കോട് : എംഡിഎംഎ വേട്ട. 196 ഗ്രാം രാസലഹരിയുമായി രണ്ടു പേരാണ് പിടിയിലായത്. ഊര്‍നാട്ടിരി സ്വദേശി അസീസ്, എടവണ്ണ സ്വദേശി ഷമീര്‍ ബാബു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച എംഡിഎംഎ ആണ് പിടികൂടിയത്

അരീക്കോട് പള്ളിപ്പടി തേക്കിന്‍ ചുവട്ടില്‍ വെച്ചാണ് അസീസും ഷമീര്‍ ബാബുവും പിടിയിലായത്. രണ്ടു കാറുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച എംഡി എം എ കൈമാറാന്‍ ഒരുങ്ങുന്ന സമയത്താണ് വില്‍പനക്കാരനെയും വാങ്ങിക്കാന്‍ വന്ന ആളെയും അരീക്കോട് പൊലീസും ഡാന്‍സാഫും ചേര്‍ന്ന് പിടിച്ചത്.

അസീസ് അറബി അസീസ് എന്നാണ് അറിയപ്പെടുന്നത്. ഇയാള്‍ നിരവധി മയക്കുമരുന്ന് കേസില്‍ പ്രതിയാണ്. കഴിഞ്ഞദിവസം ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ക്കെതിരെ സദാചാര പൊലീസിങ്ങ് ആരോപിച്ച് അരീക്കോട് പൊലീസില്‍ അസീസ് പരാതിപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇയാളെ മാരക ലഹരി മരുന്നുമായി പിടികൂടിയത്.

Post a Comment

Previous Post Next Post