ഓമശ്ശേരി:
അമ്പലക്കണ്ടി എട്ടാം വാർഡ്‌ വനിതാ ലീഗ്‌ കമ്മിറ്റി വാർഡ്‌ പരിധിയിലെ 130 സ്ത്രീകൾക്ക്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ നാമധേയത്തിൽ പെരുന്നാൾ പുടവ നൽകി മാതൃകയായി.

ജാതി-മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ വാർഡിലെ വൃദ്ധർ,വിധവകൾ,ഭിന്ന ശേഷിക്കാർ,നിർദ്ധന കുടുംബാംഗങ്ങൾ എന്നിവർക്ക്‌ മുന്തിയ പരിഗണന നൽകിയാണ്‌ വനിതാ ലീഗ്‌ പെരുന്നാൾ പുടവകൾ കൈമാറിയത്‌.ഇത്‌ മൂന്നാം വർഷമാണ്‌ വനിതാ ലീഗ്‌ ചെറിയ പെരുന്നാളിനോടനുബന്ധിച്ച്‌ റമദാനിൽ വനിതകൾക്ക്‌ പെരുന്നാൾ പുടവകൾ നൽകുന്നത്‌.

പതിനഞ്ച്‌ സ്ക്വാഡുകളാക്കിയാണ്‌ വിതരണം പൂർത്തീകരിച്ചത്‌.സ്ക്വാഡംഗങ്ങൾ അതത്‌ വീടുകളിലെത്തി പെരുന്നാൾ പുടവകൾ അർഹർക്ക്‌ സമ്മാനിക്കുകയായിരുന്നു.

അമ്പലക്കണ്ടി ലീഗ്‌ ഹൗസിൽ നടന്ന ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി വിതരണോൽഘാടനം നിർവ്വഹിച്ചു.വാർഡ്‌ വനിതാ ലീഗ്‌ പ്രസിഡണ്ട്‌ ഫാത്വിമ വടിക്കിനിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വാർഡ്‌ മുസ്‌ ലിം ലീഗ്‌ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി ഉൽബോധന പ്രസംഗം നടത്തി.

പഞ്ചായത്ത്‌ വനിതാ ലീഗ്‌ പ്രസിഡണ്ട്‌ സൂപ്പർ സൗദ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത്‌ വനിതാ ലീഗ്‌ ട്രഷറർ പി.വി.ബുഷ്‌റ ടീച്ചർ,വാർഡ്‌ വനിതാ ലീഗ്‌ ഭാരവാഹികളായ ജംഷീറ നെച്ചൂളി,ഫാത്വിമത്തു സുഹറ ശമീർ ചേറ്റൂർ,ഖദീജ കുറ്റിക്കര,റാബിയ വടിക്കിനിക്കണ്ടി,ശബ്ന ഹിദായത്ത്‌ പാറങ്ങോട്ടിൽ,ഫാത്വിമത്തു സുഹറ പഴിഞ്ചേരി പൊയിൽ,നഷീദ മഠത്തിൽ,ജംഷീന കൂർക്കം ചാലിൽ,അംന ഷെറിൻ കൂർക്കം ചാലിൽ,അമ്പലക്കണ്ടി ടൗൺ എം.എസ്‌.എഫ്‌.പ്രസിഡണ്ട്‌ പി.ടി.ഹിജാസ് എന്നിവർ സംസാരിച്ചു.വാർഡ്‌ വനിതാ ലീഗ്‌ ജന.സെക്രട്ടറി ഹസീന പാറമ്മൽ സ്വാഗതവും ജോ.സെക്രട്ടറി സുബീന നെച്ചൂളി നന്ദിയും പറഞ്ഞു.

ഫോട്ടോ:അമ്പലക്കണ്ടി എട്ടാം വാർഡ്‌ വനിതാ ലീഗ്‌ പെരുന്നാൾ പുടവ വിതരണം സ്ക്വാഡ്‌ ഒന്നിന്‌ കിറ്റ്‌ കൈമാറി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post