തിരുവമ്പാടി : ബിജെപി യുടെ ആദിരൂപമായ ഭാരതീയ ജനസംഘത്തിൻ്റെ സ്ഥാപക ജനറൽ സിക്രട്ടറിയും ബിജെപി യുടെ അടിസ്ഥാന ആശയമായ ഏകാത്മമാനവ ദർശനത്തിൻ്റെ ഉപജ്ഞാതാവുമായ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ബലിദാന ദിനം ബി ജെ പി തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു.
പുല്ലൂരാംപാറയിൽ സംഘടിപ്പിച്ച ചടങ്ങ് ന്യൂന പക്ഷമോർച്ച ജില്ലാസെക്രട്ടറി സജീവ് ജോസഫ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ചിന്തകൻ, ധിഷണാശാലി, വാഗ്മി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ദീനദയാൽജി പ്രശസ്തിയിൽ അഭിരമിക്കാതെ നിർമ്മതയോടെയും ലാളിത്യത്തോടെയും മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനമാണ് നടത്തിയിരുന്നത്.
അതിനാൽ പണിറ്റ് ജിയുടെ ജീവിതം ഇന്നത്തെ തലമുറക്ക് പാഠമാകേണ്ടതാണ് എന്ന് ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
പ്രജീഷ് പൂക്കാട്ട് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ മാത്യു പടവിൽ,സിബി ഭാസ്കരൻ, ബാബു ചേ റ്റൂർ, സോമരാജൻ എന്നിവർ സംസാരിച്ചു.
മണ്ഡലത്തിലെ വിവിധ ഏരിയകളിൽ പ്രത്യേകം പ്രത്യേകം ദീനദയാൽജി അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു
ഈങ്ങാപ്പുഴയിൽ സംഘടിപ്പിച്ച ചടങ്ങ് ന്യൂനപക്ഷ മോർച്ച മുൻ ജില്ല പ്രസിഡണ്ട് ജോണികുമ്പുളുങ്ങൽ ഉദ്ഘാടനം ചെയ്തു.
കെ.എം. സജീവൻ അപ്പുക്ഷത വഹിച്ച ചടങ്ങിൽ P.V.സാബു സംസാരിച്ചു.
കോടഞ്ചേരിയിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് കമ്മറ്റി ജന.സിക്രട്ടറി പി.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. സതീഷ് മേലേപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏലിയാസ് മുറംപാത്തി, ജോസ് മണി കൊമ്പേൽ എന്നിവർ സംസാരിച്ചു.
Post a Comment