കോടഞ്ചേരി :
കുരോട്ടുപാറ മുണ്ടൂർ മലയിൽ കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ച ചുണ്ടയിൽ ടോമി, ചാണ്ടി കല്ലുപുര, മനന്താനത്ത് അപ്പച്ചൻ, കണിപ്പള്ളി മാത്യു, മരോട്ടിമൂട്ടിൽ അച്ഛൻ കുഞ്ഞ്, കയത്തുംകര സണ്ണി എന്നിവരുടെ കൃഷിയിടങ്ങൾ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ബിജു ഒത്തിക്കൽ, ജെയിംസ് കിഴക്കുംകര എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
തെങ്ങ്, വാഴ, ജാതി, ഗ്രാമ്പു, കൊക്കോ, കുരുമുളക്, കമുക് എന്നീ കൃഷികൾ വ്യാപകമായി നശിപ്പിച്ചു.
കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച കർഷകർക്ക് അടിയന്തരമായി സഹായം നൽകണമെന്നും.
പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്നും പുലിയുടെ സാന്നിധ്യം മൂലം ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്നും പ്രദേശത്തെ ജനങ്ങളുടെ ജീവന് സ്വത്തിനും സംരക്ഷണം നൽകിയില്ലെങ്കിൽ അധികാരികളെ പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ റോഡ് ഉപരോധ സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
Post a Comment