തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിക്കായി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പുതിയ കെട്ടിടം
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ നാടിനു സമർപ്പിച്ചു.
വൈസ് പ്രസിഡൻറ് കെ എ അബ്ദു റഹിമാൻ അദ്ധ്യക്ഷനായി.
ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ.കവിത പുരുഷോത്തമൻ മുഖ്യാഥിതിയായി.
മൂന്നര പതിറ്റാണ്ടിലേറെ കാല പഴക്കമുള്ള ഹോമിയോ ഡിസ്പെൻസറിയുടെ കെട്ടിടം 2022 ൽ മേഴ്സി പുളിക്കാട്ടിലിൻ്റെ നേതൃത്വത്തിലാണ് തറക്കല്ലിട്ടു പ്രവൃത്തി ആരംഭിച്ചത്.2022-23,23-24 വാർഷിക പദ്ധതികളിലായി 29 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം യാഥാർത്യമാക്കിയത്.1000 ച.മീ. വിസ്തൃതിയുള്ള കെട്ടിടത്തിൽ ഡോക്ടറുടെ കൺസർട്ടിംഗ് റൂം, ഫാർമസി, സ്റ്റോർ റൂം, ഫീഡിംഗ് / ഡ്രസ്സിംഗ് റൂം, മൂന്ന് ടോയ്ലെറ്റ് വിശ്രമമുറി, വരാന്ത, കാർചോർച്ച് എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കെട്ടിട നിർമാണം,വയറിംഗ്, ഫർണിച്ചർ സൗകര്യം ഏർപെടുത്തൽ എന്നീ മൂന്ന് പ്രവൃത്തികൾ വ്യത്യസ്ത പദ്ധതികളിലൂടെയാണ് നടപ്പാക്കിയത്.
പരിപാടിയിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല ചോലയ്ക്കൽ, മേഴ്സി പുളിക്കാട്ട്, ഷൗക്കത്തലി കെ.എം,ഷൈനി ബെന്നി, ലിസി സണ്ണി, രാമചന്ദ്രൻ കരിമ്പിൽ,ഡോ.സീമ കെ (ചീഫ് മെഡിക്കൽ ഓഫീസർ), സെക്രട്ടറി ഷാജു കെ.എസ്, മഞ്ജു ഷിബിൻ, അസി.എൻഞ്ചിനീർ ഹൃദ്യ പി,കുര്യാച്ചൻ തെങ്ങുമൂട്ടിൽ, ജോയി മ്ളാകുഴി, ഫാസിൽ, ഡോ.ലിറ്റി, മനോജ് വാഴേപറമ്പൻ, ഡോ.സന്തോഷ്, ഷിജു ചെമ്പനാനി,ജിതിൻ പല്ലാട്ട്, അഷ്ക്കർ, സുരേഷ് ടി.എൻ തുടങ്ങിയവർ സംസാരിച്ചു.
Post a Comment