മുക്കം: വലിയപറമ്പിൽ,
എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് വലിയപറമ്പിൽ മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
നെല്ലിക്കാപറമ്പ് സ്വദേശി കൊളക്കാട്ടിൽ ഹംസയാണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 6:30 തോടെയാണ് അപകടം നടന്നത്
സ്കൂട്ടർ യാത്രക്കാരൻ പോക്കറ്റ് റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്
ഗുരുതര പരിക്കേറ്റ ഹംസയെ ആദ്യം മുക്കത്തെ സ്വകാര്യ മെഡിക്കൽകോളേജിലും, പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Post a Comment