തിരുവമ്പാടി :
 ഭാരതീയ ദളിത് കോൺഗ്രസ്  തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി  വില്ലേജിലേക്ക് മാർച്ചുംധർണ്ണ യും സംഘടിപ്പിച്ചു. 

കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തിൽ  സർവ്വ മേഖലയിലും  ജനദ്രോഹ നടപടികൾ കൈക്കൊള്ളുന്ന സമീപനമാണ് ഈ സർക്കാരിന്റെ ഭാഗത്തുനിന്നും  ജനം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും പിന്നോക്ക സ്ഥിതിയിൽ നിൽക്കുന്ന എസ് സി എസ് ടി  വിഭാഗക്കാരുടെ  പദ്ധതികൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച്  
ആ വിഭാഗക്കാരെയും ദ്രോഹിക്കുന്നു. മറുഭാഗത്ത് കർഷകരെയും കാർഷിക മേഖലയും  ഒരുവിധത്തിലും രക്ഷിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നുമില്ല. കാട്ടു മൃഗങ്ങൾക്ക് കൊടുക്കുന്ന നീതി പോലും   മനുഷ്യർക്ക് നൽകാത്തപക്ഷം  തങ്ങളെ ഉപദ്രവിക്കാൻ വരുന്ന മൃഗങ്ങളെ എന്തുവിലകൊടുത്തും നേരിടുന്ന മുറ  ഞങ്ങൾ സ്വീകരിക്കുമെന്ന് ധർണ്ണ  സമരം ഉദ്ഘാടനം ചെയ്ത കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാഞ്ചുഷ്  മാത്യു പറഞ്ഞു. 

ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിജു എണ്ണാർ മണ്ണിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ,കെ മാധവൻ മുഖ്യപ്രഭാഷണം നടത്തി, ടി ജെ കുര്യാച്ചൻ, മില്ലി മോഹൻ,ടോമി കൊന്നക്കൽ,ടി എൻ സുരേഷ്, പി ആർ അജിത, മേഴ്സി പുളി കാട്ടിൽ , പൗളിൻ മാത്യു,മഞ്ജു ഷിബിൻ, ടി ജെ ജോർജ്,എ കെ മുഹമ്മദ്, ചൂലൻ കുട്ടി അമൽ ജെയിംസ്,രാമചന്ദ്രൻ കരിമ്പിൽ, കെ ടി മാത്യു, ബിനു സി കുര്യൻ,എന്നിവർ പ്രസംഗിച്ചു. പ്രസ്തുത പരിപാടിയിൽ,കുമാരൻ കരിമ്പിൽ,തങ്കച്ചൻ വടയാറ്റുന്നേൽ, ജോജോ നെല്ലേരി, സോണി മണ്ഡപം, പുരുഷൻ നെല്ലിമൂട്ടിൽ,വിനു പുതുപ്പറമ്പിൽ, റോയ് മനയാനിക്കൽ, ബാബു പുലക്കുടി, ബൈജു മാടായി, ജോസ് പി പുല്ലൂരംപാറ, സോമി  വെട്ടുകാട്ടിൽ, രാജൻ അത്തിപ്പാറ, സോണി അഴകത്ത്,ദാമോദരൻ ആറാംപുറം, ബാലകൃഷ്ണൻ, റൈഷാദ്  മറിയപ്പുറം, രവി കോടഞ്ചേരി, അഫ്സൽ മറിയപ്പുറം,ബാബു മൂത്തേടം, ബഷീർ മാഷ് ചൂരക്കാട്ട്, ഷിബിൻ മുത്തപ്പൻ പുഴ, സരോജിനി ചേമ്പിലങ്ങോട്, ജിൽസ്  നെല്ലിക്ക തെരുവിൽ, എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post