തിരുവമ്പാടി: തൊണ്ടിമ്മൽ സാൻജോ പ്രതീക്ഷ ഭവൻ സ്പെഷൽ സ്കൂൾ സിൽവർ ജൂബിലി സമാപനം വ്യാഴം (13-2-25) 5 ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി സി എം സി സന്യാസിനി സമൂഹം താമരശ്ശേരി രൂപത സെൻ്റ് മേരീസ് പ്രൊവിൻസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ 25 വർഷം പൂർത്തീകരിക്കുകയാണ്. ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളിൽ നിരവധി പദ്ധതികൾ ജൂബിലി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കി. കുട്ടികൾ നിർമിച്ച തനതു വിഭവങ്ങളുടെ എക്സിബിഷൻ, കലാമേള, ഗ്രാൻ്റ് പേരൻ്റ്സ് ഡെ, മെഡിക്കൽ ക്യാംപ് , കൃതജ്ഞതാബലി എന്നിവ നടത്തി. ജൂബിലി സ്മാരകമായി ഇൻഡോർ ഓഡിറ്റോറിയം, സ്കൂൾ അങ്കണ സൗന്ദര്യവൽക്കരണം എന്നിവയും നടപ്പാക്കുന്നുണ്ട്.
ജൂബിലി സമാപനത്തോടനുബന്ധിച്ച് അഗസ്ത്യൻ മൂഴിയിൽ'വിളംബര റാലി നടത്തി. ബാൻ്റ് മേളങ്ങളുടെ അകമ്പടിയോടെ സാൻജോ പ്രതീക്ഷാഭവനിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ജൂബിലി കമ്മിറ്റി അംഗങ്ങളും വിളംബര റാലിയിൽ അണിചേർന്നു. സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ആൻ ഗ്രെയിസ് , പൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ പവിത്ര റോസ്, ജൂബിലി കമ്മിറ്റി അംഗങ്ങളായ ജോഷി പുഞ്ചക്കുന്നേൽ,ടി.ജെ. സണ്ണി, തങ്കച്ചൻ അനുഗ്രഹ ,തോമസ് വലിയപറമ്പൻ, കെ.ടി. സെബാസ്റ്റ്യൻ, ജോയി കോട്ടക്കൽ,നളേശൻ എന്നിവർ നേതൃത്വം നൽകി.
Post a Comment