തിരുവമ്പാടി :
സൗദിയിൽ മരണപെട്ട തിരുവമ്പാടി, പുല്ലൂരാംപാറ ,
സ്വദേശി താന്നിക്കൽ  നസീമിന്റെ മയ്യിത്ത് സൗദിയിൽ ഖബറടക്കും.
 
നസീം
ഇന്നലെ
മലയാളി ഉംറ തീർത്ഥാടകരെയുമായി പോകുന്നതിടെ റിയാദിന് സമീപം  കുഴഞ്ഞുവീണു മരിക്കുകയായിരിന്നു.

സഹഡ്രൈവർ വേഗം ബസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തത് കൊണ്ടാണ് യാത്രക്കാർ രക്ഷപ്പെട്ടത്.

അഞ്ചുമാസം മുമ്പാണ്
നാട്ടിൽ വന്നു പോയത് .

തിരുവമ്പാടി 
പുല്ലുരാംപാറ അങ്ങാടിയിൽ കൂൾ ബാർ നടത്തുന്ന ഇസ്മായിലിന്റെ മകനാണ് പരേതനായ നസീം.

ഉമ്മ: സൽമ 

ഭാര്യ : ഷമീന 

മക്കൾ: നാശിദ് (അബൂദാബി), നൈശാന ഫാത്തിമ , ഇന്ഷാ ഫാത്തിമ .

സഹോദരങ്ങൾ : നജീം (കുവൈത്ത്), ജസീന .

മയ്യിത്ത് സൗദിയിൽ തന്നെ ഖബറടക്കുമെന്ന് കുടുംബം അറിയിച്ചു.

Post a Comment

Previous Post Next Post