കട്ടിപ്പാറ: 
കട്ടിപ്പാറ പഞ്ചായത്തിലെ മുഴുവൻ അയൽകൂട്ടങ്ങളും (196 അയൽ കൂട്ടങ്ങൾ)100% ഹരിത അയൽ കൂട്ടങ്ങളായും, മുഴുവൻ വിദ്യാലയങ്ങളും (10 വിദ്യാലയങ്ങൾ) ഹരിതവിദ്യാലയങ്ങളായും, മുഴുവൻ സ്ഥാപനങ്ങളും ( ധനകാര്യ സ്ഥാപനങ്ങൾ, അംഗൻവാടികൾ ഉൾപ്പെടെ 39 എണ്ണം) ഹരിത സ്ഥാപനങ്ങളായും കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് പ്രഖ്യാപനം നടത്തി. 


മുഴുവൻ അയൽക്കൂട്ട, സ്ഥാപന,വിദ്യഭ്യാസ പ്രതിനിധികൾ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങുകയും ചെയ്തു.
ശുചിത്വ പ്രതിജ്ഞയോടെ ഹരിത പ്രഖ്യാപനത്തിന് തുടക്കം കുറിച്ചു. 

ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ അഷ്റഫ് പൂലോട് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ നൗഷാദ് അലി സെക്രട്ടറി, ബേബി രവീന്ദ്രൻ, ജനപ്രതിനിധികളായ അനിൽ ജോർജ്, മുഹമ്മദ് ഷാഹിം, അനിത രവീന്ദ്രൻ, ജീൻസി തോമസ്,സാജിത ഇസ്മായിൽ, സുരജ VP, സീന സുരേഷ്, ബിന്ദു സന്തോഷ്, കുടുംബശ്രീ ചെയർ പേഴ്സൺ, ഹരിത കർമ്മസേന സെക്രട്ടറി നിഷ
കേളംമൂല എന്നിവർ ആശംസകൾ നേർന്നു.


അംഗൻവാടി ജീവനക്കാർ, ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകൾ, വിവിധ സ്ഥാപന ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post