തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മീഷണർ.

 ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ് പുനഃക്രമീകരണം.

 പകരമായി രാവിലെ 7 മണിക്കും വൈകിട്ട് 7 മണിക്കും ഇടയിലായി 8 മണിക്കൂർ തൊഴിലിനായി നിശ്ചയിക്കാനാണ് നിർ‌ദേശം.


കടുത്ത ചൂട് മൂലം തൊഴിലാളികൾക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഉത്തരവ്. 


 ഫെബ്രുവരി 11 മുതൽ മെയ് 10 വരെയാണ് നിയന്ത്രണം. നിർമ്മാണ മേഖലയിലും റോഡ് നിർമ്മാണ ജോലിക്കാർക്കിടയിലും കർശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. 

Post a Comment

Previous Post Next Post