കോടഞ്ചേരി :
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025 26 വാർഷിക പദ്ധതി രൂപീകരണത്തിന് ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശങ്ങൾ ചർച്ച ചെയ്യുവാനും ഭിന്നശേഷി മേഖലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ വിശകലനത്തിനും അടുത്ത സാമ്പത്തിക വർഷം നടപ്പിലാക്കേണ്ട പദ്ധതി നിർദ്ദേശങ്ങൾ സ്വീകരിക്കാനും ആയി സംഘടിപ്പിച്ച ഭിന്നശേഷി ഗ്രാമസഭ

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബുഷ്റ ഷാഫി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ജമീലാ അസീസ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജാ വിജയൻ,

 ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ , ബിന്ദു ജോർജ്, ഷാജി മുട്ടത്ത്, ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സി സി ആൻഡ്രൂസ്, ഐസിഡിഎസ് സൂപ്പർവൈസർ സബന, കൗൺസിലർ ഡോണ ഫ്രാൻസിസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ശാലു പ്രസാദ്, എന്നിവർ സംസാരിച്ചു.

ഗ്രാമസഭയിൽ നിന്ന് ഉയർന്നു വന്ന നിർദേങ്ങൾ വികസന സെമിനാറിൽ അവതരിപ്പിക്കുന്നതായിരിക്കുമെന്നും 

 കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുവാൻ ഉള്ള പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Post a Comment

Previous Post Next Post