കോഴിക്കോട് ജില്ലാ അത് ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ മിനി പ്രൊമോഷൻ അത് ലറ്റിക്സ് മീറ്റിൽ 128 പോയിന്റ് നേടി പ്രസ്റ്റീജ് പബ്ലിക് സ്കൂൾ,  മാങ്കാവ് ഓവർ ഓൾ ചാമ്പ്യന്മാരായി. 98 പോയിന്റ് നേടിക്കൊണ്ട് ബീലൈൻ പബ്ലിക് സ്കൂൾ കുറ്റിക്കാട്ടൂർ രണ്ടാം സ്ഥാനം നേടി. 

87 പോയിന്റ് നേടിയ കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമിക്കാണ് മൂന്നാം സ്ഥാനം.  കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ഒ. രാജഗോപാൽ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.  

ജില്ലാ അസോസിയേഷൻ സെക്രട്ടറി കെ. എം ജോസഫ് അധ്യക്ഷത വഹിച്ചു.  ഡോ. സുഗ്നേഷ്, ഇ. കോയ, ഇബ്രാഹിം ചീനിക്ക, നോബിൾ കുര്യാക്കോസ്, സി. ടി ഇൽ യാസ്, പി. ഷഫീഖ്, എബിമോൻ മാത്യൂ, മോളി ഹസൻ, പ്യാരിൻ അബ്രഹാം, പി. മുഹമ്മദ്‌ ഹസൻ എന്നിവർ ആശംസകൾ നേർന്നു. 

 കേരള സ്പോർട്സ് കൗൺസിൽ അംഗം ടി. എം അബ്ദുറഹിമാൻ സ്വാഗതവും പി. ടി അബ്ദുൽ അസീസ്, നന്ദിയും പറഞ്ഞു. 

ഫോട്ടോ ക്യാപ്ഷൻ : മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ മിനി പ്രൊമോഷൻ
 അത് ലറ്റിക്സ് മീറ

Post a Comment

Previous Post Next Post