കൂടരഞ്ഞി : കോവിലകത്തും കടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്രത്തിൽ ക്ഷേത്ര തിറ മഹോൽസവവും, താലപ്പൊലി ഘോഷയാത്രയും വിശേഷാൽ പൂജകളും, ചെണ്ടവാദ്യമേളങ്ങളോടും, ദേവനൃത്തത്തോടും വിപുലമായ രീതിയിൽ ആഘോഷിക്കപ്പെട്ടു. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീപാതിരിശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിലും ക്ഷേത്രമേൽശാന്തി ശ്രേഷ്ടാചാര്യ സുധീഷ് കുമാറിൻ്റെയും നേതൃത്വത്തിൽ വിശേഷ പൂജകൾ നടത്തപ്പെട്ടു. വിശേഷ ഭഗവതിസേവ, ദേവീപൂജ, പറനിറക്കൽ, വിശേഷഗണപതി ഹോമം എന്നിവ നടത്തപ്പെട്ടു. തിറമഹോൽസവത്തിൻ്റെ ആചാരാനുഷ്ടാനത്തിൻ്റെ ഭാഗമായുള്ള തിറയും, വെള്ളാട്ടും ചാത്തമംഗലം തിറയാട്ട കലാസമിതിയുടെ നേതൃത്വത്തിൽ അരങ്ങേറി. ക്ഷേത്രാങ്കണത്തിൽ കരുമകൻ വെള്ളാട്ട്, തലശിവൻ വെള്ളാട്ട്, കണ്ടം പുലി തിറ, കരുമകൻ തിറ, തലച്ചിലോൻ തിറ എന്നിവ അരങ്ങേറ്റം നടത്തപ്പെട്ടു. നൂറുകണക്കിന് സ്ത്രീ ഭക്തർ താലപ്പൊലി ഘോഷയാത്രയിൽ അണിചേർന്നു. തിറമഹോൽസവനാളിൽ ഉച്ചക്ക് ക്ഷേത്രാങ്കണത്തിൽ ഒരുക്കിയ സ്നേഹ സൗഹൃദവിരുന്നിൽ മതനേതാക്കൾ, രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ളവരും, വിവിധ സ്ഥാപന മേധാവികളും ജീവനക്കാരും പങ്കാളികളായി. കൊളപ്പാറ ക്കുന്ന് ശ്രീ സുബ്രഹ്മണ്യഭജനമഠത്തിൽ നിന്നുമാരംഭിച്ച താലപ്പൊലി ഘോഷയാത്രക്ക് സ്വാഗതസംഘം ചെയർമാൻ രാജൻ കുന്നത്ത്, ജനറൽ കൺവീനർ ചന്ദ്രൻ വേളങ്കോട്, ക്ഷേത്ര സമിതി പ്രസിഡണ്ട് ദിനേഷ് കുമാർ അക്കരത്തൊടി, സെക്രട്ടറി സുന്ദരൻ എ പ്രണവം, ഖജാൻജി വിജയൻ പൊറ്റമ്മൽ, അജയൻ വല്യാട്ട്കണ്ടം, പ്രകാശൻ ഇളപ്പുങ്കൽ, വേലായുധൻ പൂവ്വത്തിങ്കൽ, ഗിരീഷ് കുളിപ്പാറ, രാജൻ കൗസ്തുഭം, രമണി ബാലൻ, ബിന്ദുജയൻ, കോട്ടയിൽ വേലായുധൻ, കറപ്പൻ കലങ്ങാടൻ, ഷാജി കാളങ്ങാടൻ വേലായുധൻ ചോലയിൽ, ബാബു ചാമാടത്ത്, അജിത് കൂട്ടക്കര, സജീവൻ ആലക്കൽ, ഷാജി വട്ടച്ചിറയിൽ, ഷൈലജ പള്ളത്ത്, ഇന്ദിര ചാമാടത്ത്, സതീഷ് അക്കര പറമ്പിൽ, ശ്രീജിത് ചക്കാലക്കൽ, രാധാകൃഷ്ണൻ കൊളപ്പാറക്കുന്ന്, മനോജ് ചായം പുറത്ത്, രാമൻകുട്ടി പാറക്കൽ, സുനിത മോഹൻ, ശശി പുളിയുള്ളകണ്ടി, ഷാജി കോരലൂർ, ജയദേവൻ നെടുമ്പോക്കിൽ, ഓമന ഒട്ടുമാക്കൽ, സുധ രമേഷ്, ദീപു കുവ്വതൊട്ടിയിൽ, അഖിൽ പറപ്പങ്ങലത്ത്, ഷൈലജകാതൽ, ധനലക്ഷ്മി അക്കരത്തൊടി എന്നിവർ നേതൃത്വം നൽകി. നൃത്തനൃത്ത്യങ്ങളും, മാജിക് ഷോ, മാതൃ സമിതി അവതരിപ്പിച്ച തിരുവാതിരക്കളിയും, സിനിമാ ആർട്ടിസ്റ്റ് മയ്യനാട് ശശാങ്കനും സംഘവും അവതരിപ്പിച്ച മെഗാ കോമഡി ഷോയും സ്റ്റേജ് ചെയ്യപ്പെട്ടു.

Post a Comment

Previous Post Next Post