കോടഞ്ചേരി :
നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
തിരുവാമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് സ്കൂളിന് എസ് പി സി യൂണിറ്റ് ലഭിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
തുടർന്ന് കോടഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സാജു എബ്രഹാം എസ്പിസി യൂണിറ്റ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സ്കൂൾ അധികൃതർക്ക് കൈമാറി.സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയിലുള്ള കുട്ടികൾ ചിട്ടയായ ജീവിതത്തിലൂടെ ഉന്നത വിജയത്തിൽ എത്തിച്ചേരുമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് അഭിപ്രായപ്പെട്ടു.
അച്ചടക്കവും മൂല്യബോധവും ഉള്ള തലമുറയെ സൃഷ്ടിക്കുന്നതിന് സ്റ്റുഡൻറ് പോലീസ് പദ്ധതിക്ക് സാധിക്കുന്നുവെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് പറഞ്ഞു.സ്കൂൾ മാനേജർ റെവ.ഫാദർ ജോർജ് കറുകമാലി അധ്യക്ഷത വഹിച്ച ചടങ്ങിന് സ്വാഗതം ആശംസിച്ചത് സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ ആണ്.
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡ് മെമ്പർമാരായ സൂസൻ വർഗീസ്, റോസിലി മാത്യു, റിയാനസ് ,വനജ വിജയൻ, സിസിലികോട്ടപ്പള്ളി, ഏലിയാമ്മ കണ്ടത്തിൽ, റോസമ്മ കയത്തിങ്കൽ, പിടിഎ പ്രസിഡൻറ് വിൽസൺ തറപ്പേൽ ,എം പി ടി എ പ്രസിഡൻറ് മഞ്ജു ജോബി ,കുമാരി ജിൽന തെരേസ് വിനോദ് സ്റ്റാഫ് സെക്രട്ടറി അന്നമ്മ കെ ടി, ഷിജി കെ ജെ എന്നിവർ സംസാരിച്ചു.
Post a Comment