ഓമശ്ശേരി :
കുട്ടികളുടെ വ്യത്യസ്ത മേഖലകളിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന വനിത ശിശുവികസന വകുപ്പ് നൽകുന്ന ഉജ്ജ്വലബാല്യം സംസ്ഥാന പുരസ്കാരം വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ 2-ാം ക്ലാസ് വിദ്യാർഥിനി ആഗ്നയാമിക്ക്
കുഞ്ഞുപ്രായത്തിൽ കവിതകളുടെ ലോകം സൃഷ്ടിച്ച അഗ്നയാമി യുകെജിയിൽ പഠിക്കുമ്പോൾ ആദ്യകവിതാ സമാഹാരം- വർണ്ണപ്പട്ടം പുറത്തിറക്കി. ഈ പുസ്തകത്തിലെ എല്ലാ കവിതകൾക്കും ചിത്രവർണന നടത്തിയതും കവർ ചിത്രത്തിന് ആധാരമായ ചിത്രം വരച്ചതും ആഗ്നയാമി തന്നെയായിരുന്നു.
ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ പെൻസിലും ജലറാണിയും എന്ന പേരിൽ ആദ്യ കഥാസമാഹാരവും പുറത്തിറക്കി.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്സിൻ്റെയും ലണ്ടൻ ആസ്ഥാനമായുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സ്, ഇന്ത്യാ റീഡിങ് ഒളിമ്പ്യാഡ് അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും മുമ്പ് ലഭിച്ചിട്ടുണ്ട്.
മാധ്യമ പ്രവർത്തകരായ എസ് ശ്രീശാന്തിൻ്റെയും ശ്രുതി സുബ്രഹ്മണ്യൻ്റെയും മകളായ ആഗ്നയാമി മുക്കം നടുകിൽ സ്വദേശിയാണ്.
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൻ്റെ അഭിമാന താരമായ ആഗ്നയാമിക്ക് അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്കൂളിൽ സ്വീകരണം നൽകി. സ്വീകരണ യോഗം പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ഉദ്ഘാടനം ചെയ്തു. ക്ലാസ് ടീച്ചർ അനുജോണി അധ്യക്ഷത വഹിച്ചു.
അധ്യാപകരായ ബിജു മാത്യു ,ഷാനിൽ പി എം എബി തോമസ്, ഷെല്ലി കെ ജെ ,സിന്ധു സഖറിയ, നിമ്മികുര്യൻ വിദ്യാർഥി പ്രതിനിധികളായ റിയോൺ പ്രവീൺ, ഇൻഷ കെ , സാന്ദ്ര എന്നിവർ പ്രസംഗിച്ചു.
Post a Comment