തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 'വേഗം ' നാൽപതിന കർമ്മപദ്ധതികളിലുൾപ്പെട്ട അഭിമാന പദ്ധതിയായ തിരുവമ്പാടി ബസ്റ്റാൻ്റിനോട് ചേർന്ന് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം ജനുവരി 13 തിങ്കൾ വൈകുന്നേരം 4 ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ നാടിനു സമർപ്പിക്കും.
മേഴ്സി പുളിക്കാട്ട് ൻ്റെ നേതൃത്വത്തിൽ 2020ൽ അധികാരമേറ്റ ഭരണ സമിതിയുടെ ആദ്യവർഷ പദ്ധതിയായ 2021-22 വർഷം ആദ്യ തുക വകയിരുത്തി 2022 ഏപ്രീൽ 27 ന് തറക്കല്ലിട്ട പ്രസ്തുത പദ്ധതിയുടെ പൂർത്തീകരണത്തിനായി 2021-22,2022-23, 2023-24, 2024-25 വാർഷിക പദ്ധതികളിലായി 70 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുന്നത്.
തിരുവമ്പാടി ബസ്റ്റാൻ്റിലെത്തുന്നവർക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനും കാര്യക്ഷമമായ സംവിധാനം ഇല്ലാതിരുന്ന ഘട്ടത്തിലാണ് സാമ്പത്തീക പ്രതിസന്ധിയിലും ഗ്രാമപഞ്ചായത്ത് ഈ വലിയ പദ്ധതി ഏറ്റെടുത്തത്.
ഗ്രാമ പഞ്ചായത്തിന് ഒരു വർഷ പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് ഈ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കാത്തതിനാൽ നാല് വാർഷിക പദ്ധതികളിൽ നിന്നായി തുക മാറ്റിവെച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.
പുതിയ വഴിയോര വിശ്രമ കേന്ദ്രം ഇരു നിലകളിലായാണ് പണി തീർത്തത്. ബസ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിനു മുൻവശത്തു നിന്ന് മാറി സാംസ്ക്കാരി നിലയത്തിനു മുൻ വശത്തായാണ് പുതിയ വിശ്രമ കേന്ദ്രം പണിതത്.താഴെ നിലയിൽ വിശ്രമ ഹാൾ, ഭിന്നശേഷി സൗഹൃദ ശുചിമുറി,പുരുഷൻമാർക്കും സ്ത്രീകൾക്കുമായി പ്രത്യേക ശുചിമുറികൾ, ഫീഡിംഗ് റൂം, കോഫി ഷോപ്പ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.മുകൾ നിലയിൽ മൂന്ന് വിശ്രമമുറികൾ താമസ സൗകര്യത്തോട് കൂടിയും ഒരുക്കിയിട്ടുണ്ട്.
തിരുവമ്പാടി കെ.എസ്.ആർ.ടി സി ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്നും ദീർഘദൂര ബസ് സെർവ്വീസുകൾ ഉള്ളതിനാൽ ഗ്രാമ പഞ്ചായത്തിൻ്റെ വിശ്രമകേന്ദ്രം യാത്രക്കാർക്ക് വലിയ ആശ്വാസമാകും.മുകൾ നിലയുടെ പുറം മോടി കൂട്ടുന്നതിനായി എ.സി.പി വർക്കുകളും ഈ വർഷം മാർച്ചിനകം പൂർത്തീകരിക്കും.
Post a Comment