ഓമശ്ശേരി :
അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജിന്റെ ഇക്കണോമിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ,നാഷണൽ സെക്യൂരിറ്റീസ് മാർക്കറ്റ് എന്നിവരുടെ സഹകരണത്തോടെ ദ്വിദിന ശില്പശാല നടത്തി.
സാമ്പത്തിക ശാസ്ത്രവും സ്റ്റോക്ക് മാർക്കറ്റിംഗ് ഇൻവെസ്റ്റ്മെൻ്റും എന്ന വിഷയത്തി ലാണ് ശില്പശാല സങ്കടിപ്പിച്ചത്.ശിൽപശാലയുടെ ഉദ്ഘാടനം മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു നിർവഹിച്ചു. അൽ ഇർഷാദ് കോളേജിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഇക്കണോമിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതികളുടെ ലോഗോ പ്രകാശനം അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ഉസൈൻ മേപ്പള്ളി നിർവഹിച്ചു.
ഇക്കണോമിക്സ് അസോസിയേഷൻ ഉത്ഘാടനം അൽ ഇർഷാദ് സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ ഡയറക്ടർ ഡോ അമീർ ഹസൻ നിർവഹിച്ചു.പ്രിൻസിപ്പൽ സെലിന വി അദ്ധ്യക്ഷ്യം വഹിച്ചു. സ്റ്റോക്ക് മാർക്കറ്റിന്റെ പ്രവർത്തനങ്ങളെയും നിക്ഷേപ തന്ത്രങ്ങളെയും കുറിച്ച് സെബി ട്രെയിനർ മനു മുരളി മുഖ്യപ്രഭാഷണം നടത്തി.അധ്യാപകരായ ലിജോ ജോസഫ്,അഞ്ചു പിജി,കൃപ രഞ്ജിത്ത്,ഡാനി,ജമീമ ജോണി,നിതാര വി,ഡെൽന ഷാജു
എന്നിവർ സംസാരിച്ചു. സ്റ്റോക്ക് മാർക്കറ്റിന്റെ അടിസ്ഥാനങ്ങൾ, വിപണിയിലെ സാധ്യതകൾ, നിക്ഷേപ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള വിശദീകരണങ്ങളും ചർച്ചകളും ശില്പശാലയിൽ നടത്തി.
പ്രോജക്റ്റ് പ്രദർശനങ്ങൾ, ചോദ്യോത്തര സെഷനുകൾ എന്നിവ നടത്തി.
Post a Comment