ബാലുശ്ശേരി:
ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെ സെറ്റോ ആഹ്വാനം ചെയ്ത പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ .
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണ കുടിശ്ശിക എന്നിവ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പ് ചികിത്സ കാര്യക്ഷമമാക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പി.സിജു അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ പ്രസിഡന്റ് ടി.ടി.ബിനു മുഖ്യപ്രഭാഷണം നടത്തി. ഒ.കെ.ഷെറീഫ്, ബെന്നി ജോർജ്, പി.എം. ശ്രീജിത്ത്, പി. രാമചന്ദ്രൻ, ഷാജു.പി.കൃഷ്ണൻ, ഇ.കെ സുരേഷ്, എം.കൃഷ്ണമണി, സുജേഷ്.കെ.എം , മണി.കെ.എം, മനോജ് കുമാർ കെ.പി , സുധീർകുമാർ , പി.കെ മനോജ് കുമാർ, ചിത്രാരാജൻ, എന്നിവർ സംസാരിച്ചു.
Post a Comment