വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ആരംഭിച്ച സ്കൗട്ട്സ് ഗൈഡ്സ് ജെ ആർ സി വിദ്യാർഥികളുടെ ദ്വിദിന സഹവാസ ക്യാമ്പ് മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ദീപ്തി ഉദ്ഘാടനം ചെയ്യുന്നു.

ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ സ്കൗട്ട്സ്, ഗൈഡ്സ്.ജെ ആർ സി വിദ്യാർഥികളുടെ ദ്വിദിന സഹവാസക്യാമ്പ് ആരംഭിച്ചു.

ക്യാമ്പ് ഫയർ

സഹവാസക്യാമ്പിൻ്റെ ഉദ്ഘാടനം മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ്തി ടി നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു. 


വേനപ്പാറ LFUPS ലെ ദ്വിദിന സഹവാസ ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വിശിഷ്ടാതിഥികൾക്കും അധ്യാപകർക്കുമൊപ്പം

പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ ജില്ലാ ഗൈഡ് കമ്മീഷണർ കെ രമ ജില്ലാ സ്കൗട്ട്സ് അസിസ്റ്റൻ്റ് കമ്മീഷണർ അബ്ദുൾ നാസർ, ജെആർസി കൺവീനർ സ്മിത സെബാസ്റ്റ്യൻ ഗൈഡ് ക്യാപ്റ്റൻ വിനിജോർജ് സ്കൗട്ട്സ് മാസ്റ്റർ ഡോൺ ജോസ് അധ്യാപകരായ ഷാനിൽ പി എം , എബി തോമസ്, ബിജില സി കെ വിദ്യാർഥി പ്രതിനിധി കെ ഇൻഷ എന്നിവർ പ്രസംഗിച്ചു.

വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ നടന്ന ബോധവൽക്കരണ ക്ലാസിന് മുൻ പ്രധാനാധ്യാപകൻ സി കെ വിജയൻ മാസ്റ്റർ നേതൃത്വം നൽകുന്നു.

വിദ്യാർഥികളുടെ സ്വഭാവ രൂപീകരണം സേവനസന്നദ്ധത അച്ചടക്കം ചുമതലാബോധം കൃത്യനിഷ്ഠ തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായിട്ടാണ് 2 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചത്.
സഹവാസക്യാമ്പിൽ നൂറോളം വിദ്യാർഥികൾ പങ്കെടുത്തുവരുന്നു.
സഹവാസ ക്യാമ്പിന് അധ്യാപകരായ വിമൽ വിനോയി സുനീഷ് ജോസഫ് വിദ്യാർഥി പ്രതിനിധികളായ അമേയഎം എസ്, സാന്ദ്ര ടി, അഫിൽ മുബാറക് എന്നിവർ നേതൃത്വം നൽകുന്നു.
വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ നടന്ന ബോധവൽക്കരണ ക്ലാസിന് മുൻപ്രധാനാധ്യാപകൻ സി കെ വിജയൻ മാസ്റ്റർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post