പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് സൂചന. 
നിർണായക പ്രഖ്യാപനം നടത്താൻ പി വി അൻവർ നാളെ മാധ്യമങ്ങളെ കാണും. എം.എൽ എ സ്ഥാനം രാജിവെക്കാനാണ് വാർത്താ സമ്മേളനം എന്നാണ് സൂചന. ഫേസ്ബുക്കിലൂടെയാണ് പി.വി അൻവർ ഇക്കാര്യം അറിയിച്ചത്. 
നാളെ രാവിലെ 9 മണിക്ക് സ്പീക്കറേയും പിവി അൻവർ കാണും. സ്പീക്കർക്ക് രാജിക്കത്ത് നൽകിയ ശേഷമാകും വാർത്ത സമ്മേളനം.

തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തതോടെ അയോഗ്യതാ ഭീഷണി മറികടക്കാനാണ് പി.വി അൻവറിൻ്റെ നീക്കം എന്നാണ് സൂചന. നിലവിൽ കൊൽക്കത്തയിൽ ഉള്ള പി.വി അൻവർ നാളെ പുലർച്ചയോടെ തിരുവനന്തപുരത്തെത്തും. പാർട്ടിയിൽ ഔദ്യോഗികമായി ചേരാനുള്ള നിയമ തടസ്സവും അടുത്ത അഞ്ചുവർഷത്തേക്ക് മത്സരിക്കാൻ കഴിയില്ല എന്ന കുരുക്കും ആണ് അൻവറിനെ രാജി ചിന്തയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്ന് അംഗത്വം സ്വീകരിച്ചതായി തൃണമൂൽ കോൺഗ്രസ് അറിയിച്ചിരുന്നു.

തൃണമൂലിന്റെ കേരള കോ-ഓർഡിനേറ്റർ സ്ഥാനം അൻവറിന് നൽകുമെന്നാണ് വിവരം. മമത ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലിക്കും അൻവറിന് പദ്ധതിയുണ്ടെന്നാണ് വിവരം. എന്നാൽ സ്വതന്ത്ര എംഎൽഎയായ അൻവറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാർട്ടയിൽ ചേർന്നാൽ അയോഗൃത പ്രശ്നമുണ്ട്. തുടർന്നാണ് രാജിയിലേക്കെന്ന സൂചനകൾ പുറത്തുവരുന്നത്.
 

Post a Comment

Previous Post Next Post