വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വായനക്കളരി , മധുരമലയാളം പദ്ധതികളുടെ ഉദ്ഘാടനം തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ് ബാബു പൈക്കാട്ടിൽ നിർവഹിക്കുന്നു.
ഓമശ്ശേരി :
വിദ്യാർഥികളുടെ വായനാശീലം വർധിക്കുന്നതിൻ്റെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ മലയാള മനോരമ വായനക്കളരി ,മാതൃഭൂമി മധുരം മലയാളം പദ്ധതികൾ ആരംഭിച്ചു.
പദ്ധതിപ്രകാരം പ്രവൃത്തി ദിവസങ്ങളിൽ എല്ലാ ക്ലാസുകളിലും ദിനപ്പത്രങ്ങൾ ലഭ്യമാകും.
വായനക്കളരി , മധുരം മലയാളം പദ്ധതികളുടെ ഉദ്ഘാടനം തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ് ബാബു പൈക്കാട്ടിൽ വിദ്യാർഥി പ്രതിനിധികളായ റിയോൺ പ്രവീൺ, കെ ഇൻഷ എന്നിവർക്ക് പത്രങ്ങൾ കൈമാറിക്കൊണ്ട് നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ.സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി മാർക്കറ്റിംഗ് സൊസൈറ്റി വൈസ് പ്രസിഡൻ്റ് റോബർട്ട് നെല്ലിക്കത്തെരുവിൽ, അധ്യാപകരായ ബിജു മാത്യു , ഷാനിൽ പി എം , സി കെ ബിജില,സിബിത പി സെബസ്റ്റ്യൻ, ഡേവിസ് മാത്യു, ഷമീറ, സാന്ദ്ര ഒ ടി ,സ്കൂർ ലീഡർ റിയോൺ പ്രവീൺ എന്നിവർ പ്രസംഗിച്ചു.
Post a Comment