കോടഞ്ചേരി :
സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ പൊതു സ്ഥാപനങ്ങളും, പഴമയുടെ സ്മാരകമായ നിർമ്മിതികളും സന്ദർശിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ലിസി ചാക്കോ, ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലയിൽ, ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ എന്നിവർ പഞ്ചായത്തിന്റെ വിവിധ പ്രവർത്തനങ്ങളും ഉദ്യോഗസ്ഥരെയും കുട്ടികൾക്ക് പരിചയപ്പെടുത്തി.
തുടർന്ന് കൃഷിഭവൻ, മൃഗാശുപത്രി, വില്ലേജ് ഓഫീസ്, മാലിന്യ സംസ്കരണ പ്ലാൻറ്, പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളും കുട്ടികൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കി. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററായ ഡോണാ ഫ്രാൻസിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ഈരൂട് ഭാഗത്തുള്ള കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപുള്ള ഇരുതുള്ളി പുഴയ്ക്ക് കുറുകെ നിർമ്മിച്ച കൈനടി പാലവും കുട്ടികൾ സന്ദർശിച്ചു.
പഴയ രീതിയിലുള്ള നിർമ്മിതികളുടെ സവിശേഷതകളും അവ ഇന്നും നിലനിൽക്കുന്നതിന്റെ കാരണവും മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.
അധ്യാപകരായ അരുൺ ജോസഫ്, ഷിജോ ജോൺ,
സെബിൻ ഫ്രാൻസിസ്,
എമിലിറ്റ ജെയിൻ, ദീപ്തി സെബാസ്റ്റ്യൻ
പി. ടി. എ പ്രതിനിധികളായ സിബി തൂങ്കുഴി, ജ്യോതിസ് ജോസഫ് എന്നിവർ നേതൃത്വം നൽകി.
Post a Comment