മുക്കം മുസ്ലിം ഓർഫനേജ് ഐ ടി ഐ യുടെ ഇലക്ട്രോണിക്സ് വിഭാഗം മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് എൽ ഇ ഡി ബൾബ് നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകി.
ഇത്തരം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനുള്ള ശ്രമത്തിന് ഇതുപോലുള്ള പരിശീലനങ്ങൾ വലിയ സഹായമാകുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു പറഞ്ഞു.
ഐ ടി ഐ പ്രിൻസിപ്പൽ ലിസ്സി ജോൺ അധ്യക്ഷതയിൽ നഗരസഭ കൗൺസിലർമാരായ പ്രജിത പ്രദീപ്, അശ്വതി സനൂജ്, വിജയൻ കെ, ഹാരിസ് മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ ശോഭേഷ് തുടങ്ങിയവർ സംസാരിച്ചു.
പരിശീലനത്തിന് രാമകൃഷ്ണൻ പി ആർ,റംസീന കെ പി, സജി കുന്നുമ്മൽ, ദിഷ, അജിഷ, ഷാദിയ, ഷമീർ കെ കെ എന്നിവർ നേതൃത്വം നൽകി.
Post a Comment