കോടഞ്ചേരി : 
മേഞ്ഞു നടക്കുന്നതിനിടെ അബദ്ധവശാൽ കിണറ്റിൽ വീണ പശുക്കിടാവിനെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കോടഞ്ചേരി പഞ്ചായത്തിലെ കാപ്പാട്ടുമലയിലാണ് സംഭവം. 

 കണ്ണേഴത്ത് സൂസമ്മ ജോർജ് എന്നവരുടെ  രണ്ട് മാസം പ്രായമുള്ള പശുക്കിടാവാണ് മുപ്പതടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. ഉടൻതന്നെ വീട്ടുകാർ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയിലെ വി എം മിഥുൻ കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ പശുക്കിടാവിനെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാം, സേനാംഗങ്ങളായ പി അബ്ദുൽ ഷുക്കൂർ, പി ടി അനീഷ്, പി ടി ശ്രീജേഷ്, എം നിസാമുദ്ധീൻ,കെ എം ജിഗേഷ്, ജി ആർ അജേഷ്, ടി രവീന്ദ്രൻ, കെ പി അശ്വന്ത് ലാൽ, വി അശ്വിൻ, പി എസ് മിഥുൻ,  എം അഭിനവ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

Post a Comment

Previous Post Next Post