തിരുവമ്പാടി :
പൊന്നാങ്കയം
ടി ജെ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജാസ് വാട്ടർ കൺസൾട്ടൻസി തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പൊന്നാങ്കയം അംഗനവാടിയിൽ വാട്ടർ പ്യൂരിഫയർ നൽകി.
ALMC അംഗം സോണി മണ്ഡപത്തിൽ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ശ്രീ ബൈജു തോമസ്, മുൻ വാർഡ് മെമ്പർ ഓമന വിശ്വംഭരൻ, ആശാവർക്കർ സതി വേലായുധൻ, സജിനി ജയപ്രകാശ്, ഹെൽത്ത് സെന്ററിലെ നേഴ്സ് സുമി എന്നിവർ ആശംസകൾ അർപ്പിച്ചു.
നാം കുടിക്കുന്ന എല്ലാ വെള്ളവും ശുദ്ധമല്ലെന്നും ശാസ്ത്രീയ പരിശോധനയിൽ നമ്മുടെ ശരീരത്തിന് ദോഷകരമാകുന്ന പലതും നാം കുടിക്കുന്ന വെള്ളത്തിൽ അടങ്ങിയിട്ടുണ്ടെന്ന് കമ്പനി എം ഡി ശ്രീ ജിൽസൺ ജോയ് ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ സദസ്സിന് വിശദീകരിച്ചു കൊടുത്തു. ശ്രീമതി അന്നക്കുട്ടി ടീച്ചർ നന്ദി പറഞ്ഞ യോഗത്തിൽ ജിൻസ് സേതു, അരുൺ,ശോഭ,ജിജീഷ്, രഞ്ജു,നിധീഷ്, സുബതൻ, മുതലായവർ സംബന്ധിച്ചു.
Post a Comment