പുതുപ്പാടി:
താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പ്രൊജക്റ്റിന്റെ ഭാഗമായി പുതുപ്പാടി ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. ജിവിഎസ് പ്രസിഡന്റ് സബിത ജിജു അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെമ്പർ സുധീർ കെപി, സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര വിവിധ പദ്ധതികളെക്കുറുച്ച് വിശദീകരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ജോയി കെസി ആമുഖപ്രഭാഷണം നടത്തി.
ഏരിയ കോർഡിനേറ്റർ ഡെയ്സി ജോയി, എക്സിക്യൂട്ടീവ് മെമ്പർ റോയ് കുര്യൻ എന്നിവർ സംസാരിച്ചു. റോണി ഗിൽബർട്ട്, വിപിൻ വാസുദേവൻ എ, ധന്യ എം എന്നിവർ ക്ലാസുകൾ നയിച്ചു. പ്രൊജക്റ്റ് ഓഫീസർ സിദ്ധാർഥ് എസ് നാഥ്, ആൽബിൻ സഖറിയാസ് എന്നിവർ നേതൃത്വം നൽകി.
Post a Comment