വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൻ്റെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ നടന്ന മാലിന്യ മുക്ത ബോധവൽക്കരണ റാലിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗംഗാധരൻ നിർവഹിക്കുന്നു.



ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ സ്കൗട്ട്സ് ഗൈഡ്സ് ജെ ആർ സി വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ഓമശ്ശേരി ടൗണിൽ മാലിന്യ മുക്ത ബോധവൽക്കരണ റാലിയും വിവിധ പരിപാടികളും സംഘടിപ്പിച്ചു.
ഓമശ്ശേരി ബസ് സ്റ്റാൻൻ്റിൽ നടന്ന ബോധവൽകരണ പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗംഗാധരൻ നിർവഹിച്ചു.



പി ടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ഓമശ്ശേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സീനത്ത് തട്ടാഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ നാസർ, സൈനുദീൻ കുളത്തക്കര,രാധാമണി ടീച്ചർ, ഷീജ ബാബു അസിസ്റ്റൻ്റ് സെക്രട്ടറി ബിജീഷ് കുമാർ പിടിഎ പ്രതിനിധി ജാസ്മിൻ അധ്യാപകരായ അബ്ദുൾ നാസർ ,കെ രമ, ഷാനിൽ പി എം ഡോൺ ജോസ് വിനിജോർജ് സ്മിത സെബാസ്റ്റ്യൻ വിദ്യാർഥിപ്രതിനിധി കെ ഇൻഷ എന്നിവർ പ്രസംഗിച്ചു.


സ്കൗട്ട്സ് ഗൈഡ്സ് ജെ ആർ സി വിദ്യാർഥികളുടെ ദ്വിദിന സഹവാസ ക്യാമ്പിൻ്റെ സമാപനത്തോടെയാണ് ഹരിത വിദ്യാലയമായ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്.

Post a Comment

Previous Post Next Post