തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്തിൻ്റെ 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആംബുലൻസ് ഡ്രൈവറെയും ആശുപത്രി വികസന സമിതി മുഖേന ഫാർമസിസ്റ്റിനെയും  താത്കാലികമായി നിയമിക്കുന്നു. 

 2025 ജനുവരി 17 നു വെള്ളി രാവിലെ 11 മണിക്ക് തിരുവമ്പാടി  ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ചാണ് ഇന്റർവ്യൂ നടത്തുന്നത്.

 ഫാർമസിസ്റ്റ്; യോഗ്യത ഡിഫാം / ബിഫാം ( പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ) , ആംബുലൻസ് ഡ്രൈവർ ; ഹെവിമോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, രണ്ട് വർഷത്തെ ഡ്രൈവിംഗ് , പാലിയേറ്റീവ് പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

 ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11 മണിക്ക് മുൻപായി ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടികാ  ഴ്ചയ്ക്ക് തിരുവമ്പാടി  ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. 
തിരുവമ്പാടി
എഫ് എച്ച് സി 
മെഡിക്കൽ ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post