കോടഞ്ചേരി :
14 ജില്ലകളിൽ നിന്നുമായി 540 കായിക താരങ്ങളും, 40 ഒഫീഷ്യൽസും, കായിക പ്രേമികളുമായി ആയിരത്തോളം ആളുകൾ പങ്കെടുക്കുന്ന സംസ്ഥാന സീനിയർ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ്, കോടഞ്ചേരി സെൻ്റജോസഫ് സ്റ്റേഡിയത്തിൽ ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉത്ഘാനം ചെയ്ത ചടങ്ങിൽ, അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് ജോൺ മുഖ്യാത്ഥിയായിരുന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പള്ളി, വാർഡ് മെമ്പർമാരായ വാസുദേവൻ മാസ്റ്റർ, ലിസ്സി ചാക്കോച്ചൻ, ചിന്ന അശോകൻ, അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ.എം ജോസഫ്, നോബിൾ കുര്യാക്കോസ്, ട്രഷറർ ഷിജോ സ്കറിയ, സംസ്ഥാന സെക്രട്ടറി പി.എം എഡ്വേർഡ്, ജില്ലാ സെക്രട്ടറി വിപിൻ സോജൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി കോച്ച് കെ.ഹംസ എന്നിവർ പ്രസംഗിച്ചു.
പുരുഷ വിഭാഗത്തിൽ ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ടയും, വനിതാ വിഭാഗത്തിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊല്ലം എന്നീ ജില്ലകൾ സെമിയിൽ പ്രവേശിച്ചു.
നാളെ രാവിലെ 9 മണിക്ക് സെമിഫൈനൽ മത്സരങ്ങൾ ആരംഭിക്കും.
Post a Comment