ഓമശ്ശേരി:
2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത്‌ വകയിരുത്തിയ കേന്ദ്രാവിഷ്കൃത ഫണ്ട്‌ വിനിയോഗിച്ച്‌ കോൺക്രീറ്റ്‌ നടത്തിയ അമ്പലക്കണ്ടി എട്ടാം വാർഡിലെ മഠത്തിൽ-കണ്ടിയിൽ-കുറ്റിക്കര റോഡ്‌ വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.വാർഡ്‌ വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.

കെ.മുഹമ്മദ്‌ ബാഖവി,കെ.ഹുസൈൻ ബാഖവി,ആർ.എം.അനീസ്‌,കെ.പി.ഹംസ,പി.അബ്ദുൽ മജീദ്‌ മാസ്റ്റർ,മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.കോമളവല്ലി,മുൻ വാർഡ്‌ മെമ്പർ കെ.ടി.മുഹമ്മദ്‌,എ.കെ.അബൂബക്കർ ഹാജി,വി.സി.അബൂബക്കർ ഹാജി,പി.സുൽഫീക്കർ മാസ്റ്റർ,കെ.ടി.എ.ഖാദർ,യു.കെ.അബ്ദുൽ അസീസ്‌ മുസ്‌ലിയാർ,യു.കെ.അബു ഹാജി,അബ്ദുൽ റഹ്മാൻ കുട്ടി കണ്ടിയിൽ,അബൂബക്കർ കണ്ടിയിൽ,സിറാജ്‌ കണ്ടിയിൽ,കെ.മുഹമ്മദ്‌ സിറാജുദ്ദീൻ മദനി,കെ.ടി.കബീർ,കെ.ടി.ഹാരിസ്‌,അബ്ദുല്ല കണ്ടിയിൽ,പി.പി.നൗഫൽ,യു.കെ.ശാഹിദ്‌,സി.വി.ഹുസൈൻ,എ.ടി.അബ്ദുൽ നാസർ,സി.വി.അബൂബക്കർ എന്നിവർ സംസാരിച്ചു.

കുണ്ടും കുഴിയുമായി ഗതാഗതം ഏറെ ദു:സ്സഹമായിരുന്ന റോഡ്‌ രണ്ട്‌ ഘട്ടങ്ങളിലായി കോൺക്രീറ്റ്‌ നടത്തിയതോടെ പ്രദേശവാസികളുടെ ചിരകാലാഭിലാഷമാണ്‌ സഫലമായത്‌.രണ്ട്‌ വാർഷിക പദ്ധതികളിലായി വകയിരുത്തിയ അഞ്ചര ലക്ഷം രൂപയുടെ കോൺക്രീറ്റ്‌ പ്രവൃത്തിയാണ്‌ നിലവിൽ പൂർത്തീകരിച്ചത്‌.

ഫോട്ടോ:കോൺക്രീറ്റ്‌ നടത്തിയ അമ്പലക്കണ്ടി എട്ടാം വാർഡിലെ മഠത്തിൽ-കണ്ടിയിൽ-കുറ്റിക്കര റോഡ്‌ ഓമശ്ശേരി പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ മാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post